Administrator
Administrator
വോട്ടെടുപ്പ് ദൃശ്യങ്ങള്‍ പരിശോധിക്കാന്‍ സ്പീക്കര്‍ക്ക് മുഖ്യമന്ത്രിയുടെ കത്ത്
Administrator
Tuesday 2nd August 2011 5:30pm

vs-achuthanandanതിരുവനന്തപുരം: ധനവിനിയോഗ ബില്ലിന്റെ വോട്ടെടുപ്പു ദിവസത്തെ വീഡിയോ ദൃശ്യങ്ങള്‍ പരിശോധിക്കാന്‍ അവസരം നല്‍കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി സ്പീക്കര്‍ക്കു കത്തുനല്‍കി. പ്രതിപക്ഷ നേതാവിന്റെ സൗകര്യം കൂടി അറിഞ്ഞശേഷം ഇതു സംബന്ധിച്ച് തീരുമാനം എടുക്കണമെന്ന് മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു.

ധനവിനിയോഗ ബില്ലിന്റെ വോട്ടെടുപ്പില്‍ ഭരണപക്ഷം കള്ളവോട്ടു ചെയ്‌തെന്ന് പ്രതിപക്ഷ നേതാവും മറ്റു ചില നേതാക്കളും ആവര്‍ത്തച്ച് ആരോപിക്കുന്ന പശ്ചാത്തലത്തില്‍ യഥാര്‍ത്ഥ വസ്തുതകള്‍ ജനങ്ങള്‍ അറിയേണ്ടതാണെന്ന് മുഖ്യന്ത്രി ചൂണ്ടിക്കാട്ടി.

കള്ളവോട്ടു ചെയ്തുവെന്ന ആരോപണത്തെ അതീവ ഗൗരവത്തോടെയാണു സര്‍ക്കാര്‍ കാണുന്നത്. ജനപ്രതിനിധികളും മാധ്യമപ്രവര്‍ത്തകരും പൊതുജനങ്ങളും നോക്കിനില്‍ക്കെ ജനാധിപത്യത്തിന്റെ ശ്രീകോവിലില്‍ ഒരു എം.എല്‍.എയുടെ വോട്ട് അദ്ദേഹത്തിന്റെ അസാന്നിധ്യത്തില്‍ മറ്റൊരു എം.എല്‍.എ ചെയ്തുവെന്ന ആരോപണം നിസാരമായി കാണുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

Advertisement