എഡിറ്റര്‍
എഡിറ്റര്‍
കൊട്ടിയൂര്‍ പീഡനക്കേസ്; മുഴുവന്‍ പ്രതികളേയും ഉടന്‍ പിടികൂടണമെന്ന് വി.എസ് അച്യുതാനന്ദന്‍
എഡിറ്റര്‍
Sunday 5th March 2017 6:11pm

തിരുവനന്തപുരം: കൊട്ടിയൂര്‍ പീഡനക്കേസിലെ മുഴുവന്‍ പ്രതികളേയും ഉടന്‍ പിടികൂടണമെന്ന് മുതിര്‍ന്ന സി.പി.ഐ.എം നേതാവും ഭരണപരിഷ്‌കരണ ചെയര്‍മാനുമായ വി.എസ് അച്യൂതാനന്ദന്‍.

സഭ സംഘടിതമായി കുറ്റം മറച്ചുവെക്കുകയും പ്രതികള്‍ ഓരോരുത്തരായി ഒളിവില്‍ പോവുകയും ചെയ്താല്‍ അത് പൊലീസിന്റെ നിഷ്‌ക്രീയത്വമായി ചിത്രീകരിക്കുമെന്നും വി.എസ് പറഞ്ഞു.

വൈദികരേയും കന്യാസ്ത്രീകളേയും ഉള്‍പ്പടെ കുറ്റ കൃത്യം മറച്ചുവയ്ക്കാന്‍ ശ്രമിക്കുകയും ക്രിമിനലുകള്‍ക്ക് ഒളിത്താമസം ഒരുക്കുകയും ചെയ്യുകയും ചെയ്ത എല്ലാവരേയും നിയമത്തിന് മുന്നില്‍ കൊണ്ടു വരണമെന്ന് വി.എസ് പറഞ്ഞു.

നേരത്തെ കൊട്ടിയൂര്‍ പീഡനക്കേസ് പ്രതിയായ വൈദികന്‍ റോബിന്‍ വടക്കുംചേരിക്കെതിരെ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് എ.കെ ആന്റണി രംഗത്തെത്തിയിരുന്നു.


Also Read: ‘ കോഹ്‌ലിയുടേത് വെളിവില്ലായ്മയാണ്, അത് മൊത്തം ടീമിനേയും കൊണ്ടേ പോകൂ ‘ : ഇന്ത്യന്‍ നായകനെതിരെ ആഞ്ഞടിച്ച് മാര്‍ക്ക് വോ


അയാള്‍ വൈദികനല്ലെന്നും കൊടും ക്രിമിനലാണെന്നും ആന്റണി പറഞ്ഞു. അയാള്‍ മുന്‍പ് വൈദികനായിരുന്നു എന്ന് പോലും പറയുന്നത് ശരിയല്ല. ഏറ്റവും ഹീനമായപ്രവൃത്തിയാണ് അയാള്‍ ചെയ്തത്. ഒരിക്കലും മാപ്പര്‍ഹിക്കാത്ത കുറ്റമാണ്.

കേസിലെ മുഖ്യപ്രതിയായ റോബിന്‍ വടക്കുഞ്ചേരിയൊഴികെ മറ്റെല്ലാ പ്രതികളും ഒളിവിലാണ്. അഞ്ച് കന്യാസത്രീകളുള്‍പ്പടെ എട്ട് പ്രതികളാണ് കേസിലുള്ളത്. അറസ്റ്റിലായ റോബിന്‍ ഇപ്പോള്‍ തലശ്ശേരി ജയിലില്‍ റിമാന്‍ഡിലാണ്.

Advertisement