ന്യൂദല്‍ഹി: മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്റെ വ്യക്തി പ്രഭാവം കേരളത്തിലെ പ്രചാരണ രംഗത്ത് ഇടതുമുന്നണിക്ക് മേല്‍ക്കൈ ലഭിക്കുന്നതില്‍ വലിയ പങ്കുവഹിച്ചതായി സി.പി.ഐ.എം പൊളിറ്റ് ബ്യൂറോ അംഗം സീതാറാം യെച്ചൂരി. സര്‍ക്കാറിന്റെ നയനിലപാടുകളും പ്രവര്‍ത്തനങ്ങളും ആണ് ഇടതുമുന്നണി പ്രചാരണ വിഷയമാക്കിയത്. എന്നാല്‍ തരംതാണ വ്യക്തിഹത്യയിലേക്ക് പ്രചാരണത്തെ കൊണ്ടുപോവാനായിരുന്നു യു.ഡി.എഫിന്റെ ശ്രമമെന്നും യെച്ചൂരി കുറ്റപ്പെടുത്തി.

ബി.ജെ.പി യു.ഡി.എഫ് അവിശുദ്ധ കൂട്ടുകെട്ടിന്റെ ഗൗരവം തിരിച്ചറിഞ്ഞ് കേരളത്തിലെ ജനങ്ങള്‍ ബുധനാഴ്ച എല്‍ .ഡി.എഫിന് അനുകൂലായി വോട്ടുചെയ്യുമെന്നാണ് തങ്ങളുടെ പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.

Subscribe Us: