Categories

കേസ് മുന്നോട്ട് കൊണ്ട് പോയത് വി.എസ്

കെ.എ റഊഫുമായി അഭിമുഖം-ഭാഗം നാല്

vs-achuthanandan

കേരളത്തില്‍ പെണ്‍വാണിഭക്കാര്‍ക്കെതിരെ ശക്തമായി രംഗത്ത് വന്ന നേതാവാണ് മുഖ്യമന്ത്രി വി.എസ് അച്ച്യുതാനന്ദന്‍. അദ്ദേഹത്തിന്റെ തിരഞ്ഞെടുപ്പ് പ്രചാരണ യോഗങ്ങളിലെല്ലാം ഈ വിഷയം ചര്‍ച്ചയാണ്. ഈ വിഷയത്തില്‍ വി.എസിന്റെ യഥാര്‍ത്ഥ നിലപാട് എന്താണ്. താങ്കള്‍ അദ്ദേഹവുമായി ബന്ധപ്പെട്ടിരുന്നോ?.

വി.എസുമായി എനിക്ക് ഒരു ബന്ധവുമില്ല. സ്വാഭാവികമായും ഈ കേസ് തുടക്കം മുതലേ ഫോളോ ചെയ്ത വ്യക്തിയെന്ന നിലയില്‍ അദ്ദേഹത്തിന് വലിയ പ്രാധാന്യമുണ്ട്. അല്ലാതെ ഞാന്‍ അദ്ദേഹത്തെ ഇതുവരെ നേരില്‍ കാണുകയോ സംസാരിക്കുകയോ ചെയ്തിട്ടില്ല.

ഒരു കാര്യം അദ്ദേഹം എടുത്ത നിലപാട് മാത്രമാണ് ഈ കേസിനെ ഇത്രയെങ്കിലും മുന്നോട്ട് കൊണ്ട് പോയത്. വേറെയാരാണ് സഹായിക്കാനുള്ളത്. കേസന്വേഷണം നല്ലൊരു ടീമിനെ ഏല്‍പിക്കുകയും അവര്‍ നല്ല നിലയില്‍ അന്വേഷണം മുന്നോട്ട് കൊണ്ട് പോവുകയും ചെയ്യുന്നുണ്ട്.

തിരഞ്ഞെടുപ്പ് മുന്‍നിര്‍ത്തി വി.എസ് ഇക്കാര്യം രാഷ്ട്രീയ ലാഭത്തിന് വേണ്ടിയാണ് ഉപയോഗിക്കുയാണെന്ന് ആരോപണമുണ്ട്.

എനിക്ക് അങ്ങിനെ തോന്നുന്നില്ല. അദ്ദേഹം വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ ഈ കേസ് ഉയര്‍ന്ന വന്നപ്പോള്‍ അതിനൊപ്പമുണ്ടായിരുന്നു. ആ കാലഘട്ടത്തില്‍ തന്നെ അദ്ദേഹം അജിതയുമായി ഈ വിഷയം ചര്‍ച്ച ചെയ്തിരുന്നു. പത്ത് പതിനഞ്ച് വര്‍ഷമായി അദ്ദേഹം ഇതിന് പിറകിലുണ്ടല്ലോ.

പിന്നെ മുഖ്യമന്ത്രിയാകണമെന്നാണല്ലോ ഒരു രാഷ്ട്രീയക്കാരന്റെ ആത്യന്തിക ലക്ഷ്യം. അതായിക്കഴിഞ്ഞാല്‍ വി.എസ് പിന്നെയെന്തിനാണ് ഈ വിഷയം ഉയര്‍ത്തുന്നത്. ഇപ്പോള്‍ വീണ്ടും വിഷയം പുറത്ത് വന്നപ്പോള്‍ അദ്ദേഹം അത് ഉയര്‍ത്തുന്നുവെന്ന് മാത്രം. വിഷയം വന്ന് ഒരു മണിക്കൂറിനുള്ളില്‍ തന്നെ വി.എസിന്റെ പ്രതികരണം വന്നല്ലോ.

പിന്നെ താങ്കള്‍ക്കെതിരെ കുഞ്ഞാലിക്കുട്ടിയും ലീഗും ഉയര്‍ത്തുന്ന ആരോപണം ഈ വെളിപ്പെടുത്തലെല്ലാം ബ്ലാക്ക് മെയിലിന് വേണ്ടിയുള്ളതാണെന്നും മുമ്പ് ഇങ്ങിനെ ബ്ലാക്ക്‌മെയില്‍ ചെയ്തിട്ടുണ്ടെന്നുമാണ്. പിന്നെ ഫാക്ടറി കത്തിക്കലാണ് താങ്കളുടെ പ്രധാന തൊഴിലെന്നും പറയുന്നു. എന്താണ് യാഥാര്‍ഥ്യം?.

90ലോ 92ലോ ആണ് ഫാക്ടറി കത്തിയത്. എന്റെ കൂടെ 20 വര്‍ഷം മുമ്പണ്ടായിരുന്ന ഒരാളെക്കൊണ്ട് ഇതിനെതിരെ വര്‍ഷങ്ങള്‍ക്ക് ശേഷം പരാതി കൊടുപ്പിച്ചു. പോലീസ് പരാതി കിട്ടിയ ശേഷം ഞാനുമായി ബന്ധപ്പെട്ട് വിവരങ്ങള്‍ ആരാഞ്ഞു. കമ്പനി ഉടമയോട് അന്വേഷിച്ചപ്പോള്‍ അവര്‍ പറഞ്ഞു ഫാക്ടറി കത്തിയതാണെന്ന്. കമ്പനി ഉടമയല്ലെ അത് കത്തിയതാണോ അല്ലയോ എന്ന് പറയേണ്ടത്.

ബ്ലാക്ക്‌മെയില്‍ എന്നതിന്റെ അര്‍ഥം എന്താണ്. ബ്ലാക്ക്‌മെയില്‍ എന്നാല്‍ ഒരാളെ ഭീഷണിപ്പെടുത്തി പലതും വാങ്ങുകയെന്നതാണ്. അങ്ങിനെയെങ്കില്‍ എനിക്ക് തന്നതെന്താണെന്ന് അദ്ദേഹം പറയട്ടെ. ഇത് ഞാന്‍ ആവശ്യപ്പെട്ടപ്പോള്‍ പുള്ളി പറഞ്ഞു ഞാന്‍ അങ്ങിനയല്ല പറഞ്ഞതെന്ന്.

കുഞ്ഞാലിക്കുട്ടിക്കെതിരെ തങ്ങള്‍ കുടുംബത്തില്‍ നിന്നും എതിര്‍പ്പുയരുന്നുണ്ടോ. അതോ അവരെല്ലാം ഈ നേതൃത്വത്തെ അംഗീകരിക്കാന്‍ തയ്യാറാണോ?.

തീര്‍ച്ചയായും എതിര്‍പ്പുണ്ട്. വിദ്യാഭ്യാസമുള്ള തങ്ങന്‍മാര്‍ക്കിടയില്‍ ശക്തമായ എതിര്‍പ്പുണ്ട്. വിദ്യാഭ്യാസമുള്ള ഒരു തങ്ങളും ഇക്കാര്യത്തിന് കൂട്ട്‌നില്‍ക്കില്ല. പക്ഷെ പഴയ ജനറേഷന്റെ കയ്യിലാണ് ഇപ്പോഴും ലീഗുള്ളത്. അവര്‍ ബിംബം പോലെ നില്‍ക്കുകയാണ്. വാ തുറന്ന് സംസാരിക്കാന്‍ പോലും കഴിയാത്തവര്‍ക്ക് കുഞ്ഞാലിക്കുട്ടിയോട് മത്സരിക്കേണ്ടെന്ന് പറയാന്‍ അധികാരമുണ്ടാവില്ലല്ലോ.

മുസ്‌ലിം ലീഗിനുള്ളില്‍ കുഞ്ഞാലിക്കുട്ടിയെ എതിര്‍ക്കുന്നവരുണ്ടോ?.

ലീഗില്‍ ഒരുപാട് പേര്‍ ഇതിനോട് എതിര്‍പ്പുള്ളവരുണ്ട്. പക്ഷെ അവര്‍ നിസ്സഹായരാണ്. ആരോടാണ് ഇത് പറയുക. പക്ഷെ സാഹചര്യം കിട്ടിയാല്‍ അവര്‍ പ്രതികരിക്കും.

ചാനല്‍ ചെയര്‍മാന്‍ എന്ന നിലയില്‍ ഈ വാര്‍ത്തകള്‍ പുറത്ത് വിടുന്നത് മുനീറിന് വേണമെങ്കില്‍ തടയാമായിരുന്നു. അദ്ദേഹം അറിഞ്ഞുകൊണ്ടായിരുന്നില്ലേ ഈ റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നത്?.

മുനീര്‍ ഈ വിഷയം അറിഞ്ഞോ അറിയില്ലേയൊന്നും ഞാന്‍ അന്വേഷിച്ചില്ല. റിപ്പോര്‍ട്ട് പുറത്ത് വരുന്നതിന് മുമ്പ് പരമാവധി കുറച്ച് പേര്‍ മാത്രം അറിഞ്ഞാല്‍ മതിയെന്നായിരുന്നു എന്റെ നിലപാട്.

കുഞ്ഞാലിക്കുട്ടിയുടെ നേതൃത്വത്തില്‍ മുനീര്‍ അസംതൃപ്തനാണോ?.

തീര്‍ച്ചയായും അദ്ദേഹത്തിന് ഇതില്‍ വലിയ അസംതൃപ്തിയുണ്ട്. പക്ഷെ ശക്തമായ നേതൃത്വമില്ലാത്തിടത്തോളം കാലം അതിനുള്ളില്‍ ഒന്നും നടക്കില്ല.

പക്ഷെ കുഞ്ഞാലിക്കുട്ടി മാറിയെന്നാണ് അദ്ദേഹം ഇപ്പോള്‍ പറയുന്നത്. 2006ല്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ തോറ്റപ്പോള്‍ തന്നെ അദ്ദേഹം ഇക്കാര്യം പറഞ്ഞിരുന്നു. ഞാന്‍ ഇത്രയും കാലം കുതിരപ്പുറത്തായിരുന്നുവെന്നും ഇപ്പോള്‍ ഭൂമിയിലിറങ്ങിയപ്പോഴാണ് ജനങ്ങളെ കാണാനായതെന്നും. പഴയ കുഞ്ഞാലിക്കുട്ടി മാറിയോ?.

കുഞ്ഞാലിക്കുട്ടിക്ക് ഒരിക്കലും മാറാന്‍ കഴിയില്ല. പണ്ട് കുതിരപ്പുറത്താണെങ്കില്‍ ഇനി ആനപ്പുറത്തായിരിക്കും. കുറച്ച് ദിവസങ്ങള്‍ മാറാന്‍ കഴിഞ്ഞേക്കും. അത് നീണ്ട് നില്‍ക്കില്ല. ഇനി മന്ത്രിയായാലും പഴയ കുഞ്ഞാലിക്കുട്ടിയെ തന്നെ കേരളത്തിന് സഹിക്കേണ്ടി വരും. തെറ്റുകള്‍ മറച്ച് വെച്ച് ഇനിയെന്ത് ചെയ്യാന്‍ കഴിയും എന്നായിരിക്കും കുഞ്ഞാലിക്കുട്ടി അപ്പോള്‍ ആലോചിക്കുക.

ഐസ്‌ക്രീം കേസിലെ ഇരകള്‍ ശിഹാബ് തങ്ങളെ കണ്ടു-അഭിമുഖം ഭാഗം ഒന്ന്

മുനീറുമായി രഹസ്യ ചര്‍ച്ച നടത്തി: റഊഫ്-അഭിമുഖം ഭാഗം രണ്ട്

ഹൈദരലി തങ്ങള്‍ ദുര്‍ബലനായ ലീഗ് പ്രസിഡന്റ്: റഊഫ്-അഭിമുഖം ഭാഗം മൂന്ന്

13 Responses to “കേസ് മുന്നോട്ട് കൊണ്ട് പോയത് വി.എസ്”

 1. manu

  ഇപ്പോള്‍ റൌഫ് പുണ്യാളന്‍ …എന്തൊരു വിനയം എന്തൊരു എളിമ …ഇവനെപോലെയുള്ള കള്ളന്മാരുടെ വാക്കും കേട്ട്‌ എഴുതുന്ന പത്രമേ …പാവം റൌഫ് പച്ച പാവം ..ഇനി ഇവനെ സി പി എം ചേര്‍ത്ത് മന്ത്രിയാകണം ….

 2. subramanian sukumaran

  ആബേൽ പ്രിയപെട്ട കുഞ്ഞാടിനെ ബലികൊടുത്തിട്ടും ചീഞ്ഞ പച്ചക്കറി കൊടുത്ത കായേൻ ആബേലിനെ കൊന്നു ആ വധം തടയാൻ ദൈവം എന്തു ചെയ്തു.? ദൈവങ്ങൾക്ക് പ്രിയപ്പെട്ടവർ കുഞ്ഞാലിക്കുട്ടിമാരാണു അവരുടെ രതികഥകൾ പോലും ആരാധകർക്ക് അമ്യതമാകും. അവർ അന്ധരെപ്പോലെ വാഴ്ത്തിക്കൊണ്ടിരിക്കും.

 3. Ameer Abu Dhabi

  രാഷ്ട്രീയത്തില്‍ നേതാക്കന്മാര്‍ക്കുള്ള്‌ വില കളഞ്ഞ് കുളിച്ചവനാണ്‌ Kunhalikkutty. ഇവനെയൊക്കെ ചൂല്‍ ചാണകത്തില്‍ മുക്കി അടിക്കണം..

 4. naseera pk vengara

  kunhalikutty kallanum rauf kallanu kanhi vechavanum

 5. Shalik Kuwait

  മിസ്റ്റര്‍ ശഹീദ്, വെരി ഗുഡ് വര്‍ക്ക്‌ …കണ്ക്രകുലെശന്‍ ….

 6. nadapuram shafeeque

  കുഞ്ഞാലികുട്ടി യെ മുസ്ലിംലീഗ് കാരന്‍ വീട്ടില്‍ താമസിപിചു അവന്റെ പെങ്ങള്‍ കു ഗ്ര്‍ബ്ബം ഉണ്ടായാല്‍ പെങ്ങള്‍ പറയുന്നു കുഞ്ഞാലികുട്ടി പീടിപിച്ചു എന്ന് എന്നാല്‍ ആങ്ങളയായ മുസ്ലിംലീഗ് കാരന്‍ ടെ പറയുന്നത് അവള്‍ മുസ്ലിംലീഗ് നെ തകര്‍ക്കാന്‍ പറയൌന്നതാണ് ഇത് കളവാണ് എന്നാവും മറുപടി

 7. muhzin

  വളരെ മോശം..നാളെ ബാബു ബാരദ്വാജിനെതിരെ റൌഫ് പറയും..അപ്പോള്‍ അതും കൊടുകനെ…ഇത്തരം മനുഷ്യരെ കൊണ്ട് നടകുനാദ് ആപത്ത്

 8. mister X

  എന്താ റൌഫ് ചാനലില്‍ വരാത്തത് , ഇന്ത്യ വിഷന്‍ നു മടുത്തു പോയോ ? അതോ ചാനലിനു മുനബ് വരാന്‍ പേടി അയ്യോ ????

 9. Ganguly

  Raoof എന്ന പെരുംകള്ളനും Indiavission എന്ന കുതറ ചാനലും VS എന്ന അധികാരമോഹിയും വിജാരിച്ചാല്‍ തകര്‍ന്നെ പോകുന്ന ഒരു പാര്‍ട്ടി അല്ല മുസ്ലിം leegue ഉം അതിന്റെ കരുത്തനായ അമരക്കാരന്‍ പണ്ടിക്കടവത് PK Kunjalikutti യും

 10. vinod

  കള്ളന്‍ പരയ്ന്നതും അഭിമുകം ആകാന്‍ ഇവിടേ കുറേ മാധ്യമങ്ങളുണ്ട്..

 11. Anoob

  കേരളത്തില്‍ എത്രയോ നീതകല്കെത്രേ സ്ത്രീ പീഡന ആരോപനഗലുണ്ട്..ഇത് ഒന്നും അനീഷിക്കാന്‍ ഇന്ദവിസിഒന് നേരം കിട്ടുന്നില്ല…കുഞ്ഞാലി കുട്ടിയ എങ്ങനേ തകര്‍ക്കാം….എന്ന് നോക്കുന്ന കള്ളന്മാര്‍
  ജനഗല്‍ക്കരിയം….ഒരു രഹൂഫ് അവന്‍ കൂട്ട് ഒരു ബഷീര്‍…മൂപേര്‍ ഒരുപാട് മാസം നടത്തിയ റിസര്‍ച്ച് അആനു പോലും….

 12. RAJAN Mulavukadu.

  വി എസ് നു വേറെ പണിയില്ല,
  കിളിരൂരിലെ വി ഐ പി യുടെ പേര് വി എസ് അഞ്ചു വര്‍ഷമായിട്ടും പറയാത്തത് എന്താണ്???????

 13. nadapuram puli

  പെണ്ണ് പിടിയന്‍ മാര്‍ രാജ്യം ബാരിക്കും നേതാവ് ആകും എന്ന് മുന്‍പ് പഠിച്ചിരുന്നു അങ്ങനെ വന്നാല്‍ ലോഗാവസനത്തില്‍ സോബ്വികും എന്ന്

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.