Categories

പോ­പ്പു­ലര്‍­ഫ്ര­ണ്ടി­നെ വി­മര്‍­ശി­ക്കു­മ്പോള്‍ പൊ­ള്ളു­ന്ന­തെ­ന്തിന്?

തി­രു­വ­ന­ന്ത­പു­രം: പോ­പ്പു­ലര്‍­ഫ്ര­ണ്ടി­നെ­തി­രേ­യു­ള്ള പ്ര­സ്­താ­വ­ന­യില്‍ മു­ഖ്യ­മന്ത്രി നി­യ­മ­സ­ഭ­യില്‍ വി­ശ­ദീ­കര­ണം നല്‍കി. ത­ന്റെ പ്ര­സ്­താ­വ­ന മു­സ് ലിം വി­രു­ദ്ധ­മാ­ണെ­ന്ന വി­മര്‍ശ­നം ദു­രു­പ­ദി­ഷ്ടി­ത­മാ­ണെ­ന്ന് അ­ദ്ദേ­ഹം വ്യ­ക്ത­മാക്കി. വ്യ­ക്ത­മാ­യ ചി­ല വി­വ­ര­ങ്ങ­ളു­ടെ അ­ടി­സ്ഥാ­ന­ത്തി­ലാ­ണ് പ്ര­സ്­താ­വ­ന ന­ട­ത്തി­യ­തെ­ന്ന് മു­ഖ്യ­മന്ത്രി നി­യ­മ­സ­ഭ­യില്‍ പ­റഞ്ഞു. പോ­പ്പു­ലര്‍ ഫ്ര­ണ്ടി­നെ വി­മര്‍­ശിക്കു­മ്പോള്‍ യു ഡി എ­ഫി­ന് പൊ­ള്ളു­ന്ന­തെ­ന്തി­നെ­ന്നും അ­ദ്ദേ­ഹം ചോ­ദി­ച്ചു. ആര്‍ എ­സ് എ­സി­നെയും വി എ്­ച്ച പി പോ­ലു­ള്ള പ്ര­സ്ഥാ­ന­ങ്ങളെ­പോ­ലെ വര്‍­ഗി­യ­ത വ­ളര്‍­ത്താ­നാ­ണ് പോ­പ്പു­ലര്‍­ഫ്രണ്ടും ശ്ര­മി­ക്കു­ന്നത്. അ­ത് തുറ­ന്നു കാ­ട്ടാ­നാ­ണ് താ­നും ത­ന്റെ സര്‍­ക്കാരും ശ്ര­മി­ക്കു­ന്ന­ത്. അ­ങ്ങി­നെ ചെ­യ്യു­മ്പോള്‍ പ്ര­തി­പ­ക്ഷ­ത്തി­നും യു ഡി എ­ഫിനും പൊ­ള്ളു­ന്ന­തെ­ന്തു­കൊ­ണ്ടെന്നും അ­ദ്ദേഹം സ­ഭ­യില്‍ ചോ­ദിച്ചു.

മു­സ്ലിം ലീ­ഗി­ന്റെ വി­മര്‍­ശി­ക്കുന്ന­ത് രാ­ഷ്ട്രീ­യ ല­ക്ഷ്യ­ങ്ങ­ളോ­ടെ­യാണ്. മു­സ്‌ലിം സ­മു­ദാ­യ­ത്തി­ലെ ഭൂ­രി­പ­ക്ഷവും പോ­പ്പു­ലര്‍­ഫ്ര­ണ്ടി­നൊ­പ്പ­മല്ല. ആര്‍ എ­സ് എ­സ്ി­നെയും ഹി­ന്ദു ഭീ­ക­ര­ത­യെയും എ­തിര്‍­ക്കു­ന്ന പ്ര­സ്്­ഥാ­ന­മാ­ണ് ത­ന്റേ­ത് അ­തി­നര്‍­ഥം സി പി എം ഹി­ന്ദു സ­മൂ­ഹത്തി­നോ­ട് എ­തി­ര­ാ­ണെ­ന്നല്ല.

പോ­പ്പു­ലര്‍­ഫ്ര­ണ്ടി­ന്റെ ഓ­ഫി­സു­കളും പ്ര­വര്‍­ത്ത­ക­രു­ടെ വീ­ടു­ക­ളും റെ­യ്­ഡ് ചെ­യ്­തു ക­ണ്ടെ­ടു­ത്ത ല­ഘു­ലേ­ഖ­ക­ളിലും സി ഡിക­ളിലും നിറ­ഞ്ഞു നില്‍­ക്കുന്ന ജ­നാ­ധിപ­ത്യ വി­രു­ദ്ധ പ­രാ­മര്‍­ശ­ങ്ങ­ളുടെ അ­ടി­സ്ഥാ­ന­ത്തി­ലാ­ണ് താന്‍ പ്ര­സ്­താ­വ­ന ന­ട­ത്തി­യ­തെന്നും അ­ദ്ദേ­ഹം വ്യ­ക്ത­മാക്കി.

കെ ബാ­ബു എം ല്‍ എ­യു­ടെ സ­ബ­മി­ഷ­നി­ലാ­യി­രു­ന്നു മു­ഖ്യ­മ­ന്ത്രി­യു­ടെ വി­ശ­ദീ­ക­രണം.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.