Categories

Headlines

ഐസ്‌ക്രീം തണുത്തുറഞ്ഞു; ചൂടാക്കാന്‍ വി.എസ് എത്തുന്നു

vs-achudanandanനിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കേരള രാഷ്ട്രീയത്തില്‍ കൊടുങ്കാറ്റുയര്‍ത്തി പുനര്‍ജനിച്ച ഐസ്‌ക്രീം കേസ് വിവാദത്തിലെ മുഖ്യ കഥാപാത്രമായ പി.കെ കുഞ്ഞാലിക്കുട്ടിയുടെ സ്ഥാനാര്‍ഥിത്ഥ്വം കൊണ്ട് ശ്രദ്ധേയമാണ് വേങ്ങര മണ്ഡലം. തിരഞ്ഞെടുപ്പില്‍ മറ്റ് മണ്ഡലങ്ങളിലെല്ലാം ഐസ്‌ക്രീം കേസ് ചര്‍ച്ചയാണെങ്കിലും കുഞ്ഞാലിക്കുട്ടിക്കെതിരെ പ്രചാരണത്തിനായി സി.പി.ഐ.എം നേതാക്കന്‍മാരാരും ഇതുവരെ മണ്ഡലത്തിലെത്തില്ല.

എന്നാല്‍ ഈ കുറവ് നികത്തുന്നതിനായി മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍ ഏപ്രില്‍ ഏഴിന് വേങ്ങരയിലെത്തും. ഏഴിന് രാവിലെ ഒമ്പത് മണിക്ക് വേങ്ങര ബസ്റ്റാന്റിനടുത്ത് നടക്കുന്ന ചടങ്ങിലാണ് വി.എസ് പങ്കെടുക്കുന്നത്. വി.സിന് പിന്നാലെ എട്ടിന് ബൃന്ദ കാരാട്ടും മണ്ഡലത്തിലെത്തും. സി.പി.ഐ.എം കേന്ദ്ര കമ്മിറ്റി അംഗം സുഭാഷിണി അലി, ഐ.എന്‍.എല്‍ ദേശീയ പ്രസിഡന്റ് പ്രൊഫ. മുഹമ്മദ് സുലൈമാന്‍  തുടങ്ങിയ നേതാക്കളും മണ്ഡലത്തിലെത്തുന്നതോടെ പ്രചാരണത്തിനൊപ്പം ഐസ്‌ക്രീമിനും ചൂട്പിടിക്കും.

സി.പി.ഐ.എം പൊളിറ്റ്ബ്യൂറോ അംഗം ബൃന്ദകാരാട്ട് അച്യുതാനന്ദന് വേണ്ടി ശക്തമായി രംഗത്ത് വന്ന നേതാവാണ്. ഇത്തവണ സി.പി.ഐ.എം വി.എസിന് സ്ഥാനാര്‍ഥിത്ഥ്വം നിഷേധിച്ചപ്പോള്‍ ബൃന്ദ മുന്‍കയ്യെടുത്താണ് അടിയന്തര പി.ബി വിളിച്ച് കൂട്ടിയത്. ഈ യോഗത്തില്‍ വെച്ചാണ് വി.എസിന് സീറ്റ് നല്‍കാന്‍ തീരുമാനമായത്.

ഐസ്‌ക്രീം കേസുമായി ബന്ധപ്പെട്ട് കുഞ്ഞാലിക്കുട്ടിക്കെതിരെ ശക്തമായി രംഗത്തു വരുന്നതിന്റെ ഭാഗമായാണ് വി.എസും മറ്റ് നേതാക്കളും ഇവിടെ പ്രചാരണത്തിനെത്തുന്നത്. കേസില്‍ കുഞ്ഞാലിക്കുട്ടിക്കെതിരെ സി.പി.ഐ.എം നേതാക്കളുടെ ഇടയില്‍ നിന്ന് നേരത്തെയും ഇപ്പോഴും ശക്തമായി രംഗത്ത് വന്ന നേതാവാണ് വി.എസ് അച്ച്യുതാനന്ദന്‍. ഇപ്പോള്‍ കേസ് വീണ്ടും ഉയര്‍ന്ന് വന്നപ്പോള്‍ അതിന് പിന്നില്‍ പ്രവര്‍ത്തിച്ചത് മുഖ്യമന്ത്രി വി.എസ് ആണെന്നാണ് മുസ്‌ലിം ലീഗ് ആരോപിച്ചത്.

എന്നാല്‍ സി.പി.ഐ.എമ്മിന്റെ മറ്റ് സംസ്ഥാന നേതാക്കളൊന്നും വേങ്ങരയില്‍ പ്രചാരണത്തിനെത്തുന്നില്ലെന്നത് ശ്രദ്ധേയമാണ്. മറ്റ് സി.പി.ഐ.എം നേതാക്കളാരും തന്നെ ഐസ്‌ക്രീം പ്രധാന വിഷയമായി ഉന്നയിക്കുന്നുമില്ല.

അതിനിടെ ഐസ്‌ക്രീ കേസ് മണ്ഡലത്തിലെ പ്രധാന ചര്‍ച്ചാ വിഷയമാണെന്ന് എല്‍.ഡി.എഫ് മണ്ഡലം കമ്മിറ്റി കണ്‍വീനറും ഐ.എന്‍.എല്‍ ജില്ലാ സെക്രട്ടറിയുമായ മൊയ്തീന്‍ കുട്ടി വ്യക്തമാക്കി. ‘കേസിലെ ഒരു ഇരയും സാക്ഷിയും വേങ്ങരക്കാരിയാണ്. അതുകൊണ്ട് തന്നെ മണ്ഡലവാസികള്‍ക്ക് ശക്തമായ പ്രതിഷേധമാണുള്ളത്’- അദ്ദേഹം വ്യക്തമാക്കി.

മണ്ഡലത്തിലെ പ്രചാരണ രംഗത്ത് സി.പി.ഐ.എം ശക്തമായ സാന്നിധ്യമാണെന്നും അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയര്‍മാര്‍ സി.പി.ഐ.എം ഏരിയ സെക്രട്ടറി കെ.ടി അലവിക്കുട്ടിയാണ്. മറ്റ് സംഘടനാ സംവിധാനങ്ങളെല്ലാം പ്രവര്‍ത്തനക്ഷമമാണ്- അദ്ദേഹം പറഞ്ഞു.

കുഞ്ഞാലിക്കുട്ടി പ്രചാരണത്തിനെത്തിയപ്പോള്‍ വോട്ടര്‍മാര്‍ അദ്ദേഹത്തെ പരസ്യമായി ചോദ്യം ചെയ്ത സംഭവമുണ്ടായതായി അദ്ദേഹം പറഞ്ഞു. വോട്ട് ചോദിച്ചെത്തിയ കുഞ്ഞാലിക്കുട്ടിയോട് നിങ്ങള്‍ക്ക് വോട്ട് ചെയ്യാന്‍ എനിക്ക് ആഗ്രഹമുണ്ടെന്നും എന്നാല്‍ അത് ഭാര്യയറിഞ്ഞാല്‍ വീട്ടില്‍ കയറ്റില്ലെന്നുമായിരുന്നു ഒരു വോട്ടറുടെ പ്രതികരണമെന്ന് അദ്ദേഹം പറഞ്ഞു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.

താജ്മഹല്‍ ആയുധമാക്കി രാജ്യത്തെ വര്‍ഗീയമായി വിഭജിക്കാനാണ് സംഘപരിവാര്‍ നീക്കം;നൂറ്റാണ്ടുകളായി വിസ്മയിപ്പിച്ചുകൊണ്ടിരിക്കുന്ന താജ്മഹല്‍ തന്നെ അജണ്ടക്ക് ഇരയാകുന്നത് ദുരന്തമാണെന്നും തോമസ് ഐസക്ക്

തിരുവനന്തപുരം: അടുത്ത പാര്‍ലമെന്റ് തിരഞ്ഞെടുപ്പിന് മുമ്പ് താജ്മഹല്‍ മുന്‍ നിര്‍ത്തി രാജ്യത്തെ വര്‍ഗ്ഗീയമായി വിഭജിക്കാനാണെന്ന് സംഘപരിവാര്‍ സംഘടനകളുടെ നീക്കമെന്ന് സംശയിക്കേണ്ടിയിരിക്കുന്നെന്ന് ധനമന്ത്രി ഡോ: തോമസ് ഐസക്ക്.ബാബറി മസ്ജിദ് തകര്‍ത്തത് ഒരു ദീര്‍ഘകാല പദ്ധതിയുടെ തുടക്കമായിരുന്നു എന്നും. ദേശവിദേശങ്ങളിലെ നാനാജാതിമതസ്ഥരായ സഞ്ചാരപ്രേമികളും സൌന്ദര്യാരാധ