Categories

Headlines

ഐസ്‌ക്രീം കേസ്: വിന്‍സന്റ് പോള്‍ ഉടന്‍ ദല്‍ഹിയിലെത്തണമെന്ന് വി.എസ്

vs achuthanandanതിരുവനന്തപുരം: ഐസ്‌ക്രീം പാര്‍ലര്‍ പെണ്‍വാണിഭ കേസില്‍ വീണ്ടും വി.എസിന്റെ ഇടപെടല്‍. അന്വേഷണ പുരോഗതി ഉടന്‍ നിയമജ്ഞരെ അറിയിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി ഡി.ജി.പിക്കും എ.ഡി.ജി.പിക്കും നോട്ടീസ് അയച്ചു. നോട്ടീസിന്റെ പകര്‍പ്പ് ആഭ്യന്തരമന്ത്രിക്കും നല്‍കിയിട്ടുണ്ട്. കേസ് ഡയരി ഒഴികെയുള്ള മുഴുവന്‍ കാര്യങ്ങളും നിയമജ്ഞനായ സുശീല്‍കുമാറുമായി സംസാരിക്കണമെന്ന് നോട്ടീസില്‍ പറയുന്നു.

കേസ് ഡയരിക്ക് പകരം വിശദമായ റിപ്പോര്‍ട്ട് കൈമാറണം. എ.ഡി.ജി.പി വിന്‍സന്റ് പോള്‍ ഇതിനായി ഉടന്‍ ദല്‍ഹിയിലേക്ക് തിരിക്കണം. 164 അനുസരിച്ച് റഊഫിന്റെ മൊഴി കോടതി രേഖപ്പെടുത്തിയ ശേഷമുള്ള അന്വേഷണ നടപടികള്‍ സുശീല്‍ കുമാറിനോട് വിശദീകരിക്കണമെന്നും നോട്ടീസില്‍ പറയുന്നു.

അതേസമയം അന്വേഷണ പുരോഗതി സംബന്ധിച്ച റിപ്പോര്‍ട്ട് ഡി.ജി.പി. ജേക്കബ് പുന്നൂസ് മുഖ്യമന്ത്രിയുടെ ഓഫീസിന് നല്‍കി. ഈ റിപ്പോര്‍ട്ട് ഏപ്രില്‍ പതിനൊന്നിന് മുഖ്യമന്ത്രിക്ക് കൈമാറും. മുഖ്യമന്ത്രിയുടെ ആവശ്യപ്രകാരമാണ് ഡി.ജി.പി. റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. മുദ്രവച്ച കവറിലാണ് റിപ്പോര്‍ട്ട് കൈമാറിയത്. കേസ് ഡയറിയുടെ പകര്‍പ്പും കൈമാറിയ രേഖകളില്‍ ഉള്‍പ്പെടും.

റിപ്പോര്‍ട്ട് അന്വേഷണ സംഘത്തലവന്‍ െ്രെകംബ്രാഞ്ച് എ.ഡി.ജി.പി വിന്‍സന്‍ എം. പോള്‍ ഡി.ജി.പിക്ക് കൈമാറിയത് വെള്ളിയാഴ്ചയാണ്. ഇതുവരെയുള്ള തെളിവുകളുടെ അടിസ്ഥാനത്തില്‍ പി.കെ.കുഞ്ഞാലിക്കുട്ടിക്കെതിരെ കേസ്സെടുക്കാന്‍ വകുപ്പില്ലെന്നും എന്നാല്‍ തുടര്‍നടപടികളെക്കുറിച്ച് സര്‍ക്കാരിന് തീരുമാനിക്കാമെന്നുമാണ് റിപ്പോര്‍ട്ടില്‍ പറയുന്നതെന്നാണ് സൂചന. സര്‍ക്കാരിന് ഏതെങ്കിലും സംവിധാനം ഉപയോഗിച്ച് തുടരന്വേഷണം നടത്താവുന്നതാണെന്നും റിപ്പോര്‍ട്ടില്‍ സൂചനയുണ്ടെന്നറിയുന്നു.

കേസ് അട്ടിമറിക്കാന്‍ കുഞ്ഞാലിക്കുട്ടി ശ്രമിച്ചെന്ന് ബന്ധുവായ കെ.എ. റൗഫ് നടത്തിയ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിലാണ് പുനരന്വേഷണത്തിന് വിന്‍സന്‍ എം. പോളിനെ ചുമതലപ്പെടുത്തിയത്. സംഘത്തിന്റെ അന്വേഷണത്തില്‍ അതൃപ്തി പ്രകടിപ്പിച്ച മുഖ്യമന്ത്രി അന്വേഷണം ഊര്‍ജിതമാക്കാന്‍ സുപ്രീംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകരുടെ നിയമോപദേശം തേടിയതും വിവാദമായിരുന്നു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.

താജ്മഹല്‍ ആയുധമാക്കി രാജ്യത്തെ വര്‍ഗീയമായി വിഭജിക്കാനാണ് സംഘപരിവാര്‍ നീക്കം;നൂറ്റാണ്ടുകളായി വിസ്മയിപ്പിച്ചുകൊണ്ടിരിക്കുന്ന താജ്മഹല്‍ തന്നെ അജണ്ടക്ക് ഇരയാകുന്നത് ദുരന്തമാണെന്നും തോമസ് ഐസക്ക്

തിരുവനന്തപുരം: അടുത്ത പാര്‍ലമെന്റ് തിരഞ്ഞെടുപ്പിന് മുമ്പ് താജ്മഹല്‍ മുന്‍ നിര്‍ത്തി രാജ്യത്തെ വര്‍ഗ്ഗീയമായി വിഭജിക്കാനാണെന്ന് സംഘപരിവാര്‍ സംഘടനകളുടെ നീക്കമെന്ന് സംശയിക്കേണ്ടിയിരിക്കുന്നെന്ന് ധനമന്ത്രി ഡോ: തോമസ് ഐസക്ക്.ബാബറി മസ്ജിദ് തകര്‍ത്തത് ഒരു ദീര്‍ഘകാല പദ്ധതിയുടെ തുടക്കമായിരുന്നു എന്നും. ദേശവിദേശങ്ങളിലെ നാനാജാതിമതസ്ഥരായ സഞ്ചാരപ്രേമികളും സൌന്ദര്യാരാധ