കൊച്ചി: വിജിലന്‍സ് ഡയറക്ടറായി ഡസ്മണ്ട് നെറ്റോയെ നിയമിക്കാന്‍ താന്‍ ശുപാര്‍ശ ചെയ്തിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍. ഇക്കാര്യത്തില്‍ അടുത്ത സര്‍ക്കാരിന് തീരുമാനമെടുക്കാമെന്ന് രേഖപ്പെടുത്തുക മാത്രമാണ് താന്‍ ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.

സര്‍ക്കാര്‍ വാര്‍ത്തകള്‍ മാധ്യമങ്ങള്‍ക്ക് ചോര്‍ത്തിക്കൊടുക്കുന്നയാളാണ് നെറ്റോ. ഉമ്മന്‍ചാണ്ടി പാമോലിന്‍ കേസില്‍ പ്രതിയല്ലെന്ന് റിപ്പോര്‍ട്ട് വന്നപ്പോള്‍ മാത്രമാണ് യു.ഡി.എഫ് നെറ്റോയെ നിയമിച്ചതെന്നും വി.എസ് കുറ്റപ്പെടുത്തി.

സര്‍ക്കാരിന്റെ അട്ടപ്പാടി പാക്കേജ് സുസ് ലോണ്‍ കമ്പനിയെ സഹായിക്കുന്നതാണെന്നും വി.എസ് ചൂണ്ടിക്കാട്ടി.