തിരുവനന്തപുരം: പി.ജെ.തോമസിനെ കേന്ദ്ര വിജിലന്‍സ് കമ്മീഷണറായി നിയമിക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ ക്ലിയറന്‍സ് നല്‍കിയെന്ന മുന്‍ കേന്ദ്രമന്ത്രിയുടെ പ്രസ്താവന പച്ചക്കള്ളമാണെന്ന് മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്‍. സിവിസി നിയമനം സംബന്ധിച്ച് പച്ചക്കള്ളം പറഞ്ഞ് തടിതപ്പാനാണ് കോണ്‍ഗ്രസ് നേതാക്കള്‍ ശ്രമിക്കുന്നത്. പി.ജെ.തോമസ് കേന്ദ്രത്തിലേക്ക് പോയപ്പോള്‍ തന്നെ പാമോലിന്‍ കേസിന്റെ കാര്യം അറിയിച്ചിരുന്നുവെന്നും വി.എസ്. പറഞ്ഞു.

സിവിസിയായി പി.ജെ തോമസിനെ നിയമിക്കാനുള്ള തീരുമാനത്തിന് കാരണം കേരള സര്‍ക്കാരാണെന്ന തരത്തില്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി പൃഥ്വിരാജ് ചവാന്‍ സംസാരിച്ചിരുന്നു. പി.ജെ.തോമസിനെ സി.വി.സിയാക്കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ ക്ലിയറന്‍സ് നല്‍കിയതായും അദ്ദേഹം പറഞ്ഞിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി.