പാലക്കാട്: വാളയാറില്‍ ആത്മഹത്യ ചെയ്ത പെണ്‍കുട്ടികളുടെ വീട് ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ വി.എസ് അച്യുതാനന്ദന്‍ സന്ദര്‍ശിച്ചു.

പല കേസുകളിലും പ്രതികളുമായി ചേര്‍ന്ന് പൊലീസ് പ്രവര്‍ത്തിക്കുന്നെന്നും അതുവഴി പൊലീസ് നേട്ടമുണ്ടാക്കുന്നെന്നും വി.എസ് പറഞ്ഞു.

പ്രതികള്‍ക്കൊപ്പം പൊലീസ് ഒത്തുകളിക്കുകയാണ്. കേസില്‍ ശരിയായ അന്വേഷണം നടത്തി കുറ്റവാളികള്‍ക്ക് ശിക്ഷലഭിക്കാന്‍ ഇടയാക്കുന്ന നടപടി സ്വീകരിക്കാന്‍ പൊലീസ് തയ്യാറാകണമെന്നും വി.എസ് ആവശ്യപ്പെട്ടു.


Dont Miss എടോ, ബാലരാമാ ഈ നിയമസഭാ എന്നുപറഞ്ഞാല്‍ ശ്രീകൃഷ്ണ കോളേജല്ല; വാണിയംകുളം കാളച്ചന്തയുമല്ല: പിണറായി വിജയനെ പരിഹസിച്ച് അഡ്വ. ജയശങ്കര്‍ 


ഇവിടെ കുറ്റവാളികളെ രക്ഷിക്കുന്നതിന് സഹായകരമായ നിലപാടാണ് പൊലീസ് സ്വീകരിച്ചത്. അത് തികച്ചും തെറ്റായ നടപടിയാണ്. അതുകൊണ്ട് പൊലീസ് പ്രതികള്‍ക്ക് ശിക്ഷ ലഭിക്കുന്നതിന് വേണ്ട നടപടിയാണ് സ്വീകരിക്കേണ്ടത്. പാവപ്പെട്ട കുടുംബത്തിന് അര്‍ഹമായ നഷ്ടപരിഹാരം നല്‍കണമെന്നും വി.എസ് പറഞ്ഞു.

സംഭവത്തില്‍ പ്രാദേശിക സി.പി.ഐ.എം നേതാക്കള്‍ക്ക് ബന്ധമുണ്ടെന്ന വാര്‍ത്തയെ കുറിച്ചുള്ള ചോദ്യത്തിന് അത്തരം വാര്‍ത്തകളെല്ലാം കെട്ടിച്ചമച്ചത് മാത്രമാണെന്ന് വി.എസ് പറഞ്ഞു.

അതേസമയം തന്റെ രണ്ട് മക്കള്‍ക്കും സംഭവിച്ചത് വേറെ ആര്‍ക്കും ഉണ്ടാകരുതെന്നും ഈ ചതി ചെയ്തത് ആരാണെന്ന് തനിക്ക് അറിയില്ലെന്നും വി.എസിന്റെ സന്ദര്‍ശനത്തിലൂടെ നീതി കിട്ടുമെന്ന പ്രതീക്ഷയാണ് ഉണ്ടായിരിക്കുന്നതെന്നും പെണ്‍കുട്ടിയുടെ മാതാവ് പ്രതികരിച്ചു.