പാലക്കാട്: മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കേരളത്തിന്റെ ആവശ്യം ന്യായമാണെന്ന് ദേശീയപാര്‍ട്ടികള്‍ മനസ്സിലാക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍. പാലക്കാട് മുണ്ടൂരില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരള നിയമസഭ പാസ്സാക്കിയ പ്രമേയം കണ്ടില്ലെന്ന് നടിക്കാന്‍ ദേശീയ കക്ഷികള്‍ക്ക് കഴിയില്ല. പ്രശ്‌നത്തില്‍ എത്രയും വേഗം പരിഹാരമുണ്ടാകണമെന്നും വി.എസ് ആവശ്യപ്പെട്ടു.

അതേസമയം, മുല്ലപ്പെരിയാര്‍ വിഷയത്തില്‍ വി.എസിന് ആത്മാര്‍ത്ഥതയില്ലെന്ന ആര്‍. ബാലകൃഷ്ണ പിള്ളയുടെ വിമര്‍ശനം ശ്രദ്ധില്‍പ്പെടുത്തിയ മാധ്യമപ്രവര്‍ത്തകരോട്, ‘അത് അയാള്‍ക്ക് വിവരമില്ലാത്തതുകൊണ്ടാണ് പറയുന്നത്. അഴിമതിക്കേസില്‍ ഒരു വര്‍ഷം ശിക്ഷ കിട്ടിയത് ആര്‍ക്കാണ്? എനിക്കാണോ അയാള്‍ക്കാണോ’ എന്നായിരുന്നു വി.എസിന്റെ പ്രതികരണം.

Malayalam News
Kerala News in English