vs-achuthanandanതിരുവനന്തപുരം: ഇടമലയാര്‍ കേസില്‍ തടവ് ശിക്ഷ അനുഭവിക്കുന്ന മുന്‍മന്ത്രി ആര്‍. ബാലകൃഷ്ണപിള്ള ടെലിഫോണില്‍ സംസാരിച്ച സംഭവം നിയമസഭയില്‍ ഉന്നയിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍. തിരുവനന്തപുരം കിംസ് ആശുപത്രിയില്‍ കഴിയുന്ന പിള്ള റിപ്പോര്‍ട്ടര്‍ ചാനലിനോടാണ് നിയമവിരുദ്ധമായി മൊബൈല്‍ഫോണില്‍ സംസാരിച്ചത്. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ഇനിയും കാര്യങ്ങള്‍ പുറത്തു വരാനുണ്ടെന്നും അതെല്ലാം നിങ്ങള്‍ കണ്ടെത്തണമെന്നും മാധ്യമപ്രവര്‍ത്തകരോട് വി.എസ് പറഞ്ഞു.

‘ബാലകൃഷ്ണപ്പിള്ള ഇപ്പോള്‍ ജയിലിലാണെന്നാണ് വെപ്പ്. എന്നാലദ്ദേഹം ഫൈഫ് സ്റ്റാര്‍ സൗകര്യമുള്ള കിംസ് ഹോസ്പിറ്റലില്‍ സുഖചികിത്സയിലാണ്. അദ്ദേഹത്തിന് മക്കളുമായോ ക്വട്ടേഷന്‍ സംഘങ്ങളുമായോ ബന്ധപ്പെടുന്നതിന് യാതൊരു തടസവുമില്ല’  എന്ന് രാവിലെ അദ്ധ്യാപകനെ ആശുപത്രിയില്‍ സന്ദര്‍ശിച്ച് വി.എസ് പറഞ്ഞിരുന്നു.

സംസാരത്തിന്റെ വിശദാംശങ്ങള്‍ ചാനല്‍ പുറത്തുവിട്ടു. ചാനല്‍ പ്രതിനിധി പ്രദീപ് സി നെടുമണുമായാണ് ബാലകൃഷ്ണപിള്ള സംസാരിച്ചത്. ജയില്‍പുള്ളികള്‍ക്ക് ഫോണ്‍ ഉപയോഗിക്കാന്‍ പാടില്ല എന്ന നിയമം നിലനില്‍ക്കെയാണ് പിള്ള സ്വന്തം മൊബൈല്‍ ഉപയോഗിച്ച് സംസാരിച്ചത്.