എഡിറ്റര്‍
എഡിറ്റര്‍
നടിക്കെതിരായ അക്രമം; സിനിമ അധോലോക സംഘങ്ങളുടെ വിഹാരരംഗമായി മാറി; പ്രതികളെ എത്രയും പെട്ടെന്ന് പിടികൂടണമെന്ന് വി.എസ്
എഡിറ്റര്‍
Thursday 23rd February 2017 1:09pm

തിരുവനന്തപുരം: പ്രമുഖ നടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ പ്രതികളെ പിടികൂടാനും ഇതിനു പിന്നില്‍ നടന്ന ഗൂഢാലോചന പുറത്തുകൊണ്ടുവരാനും അടിയന്തരമായ നടപടികളുണ്ടാവണമെന്ന് ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ വി.എസ്. അച്യുതാനന്ദന്‍.

സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെ നടക്കുന്ന അതിക്രമങ്ങള്‍ കര്‍ശനമായി നേരിടണം. പ്രശസ്തരായ സിനിമാ കലാകാരികള്‍ക്കു മാത്രമല്ല, ഏതൊരു സ്ത്രീക്കും ഇത്തരം അനുഭവങ്ങള്‍ ഭാവിയില്‍ ഉണ്ടായിക്കൂട.

സ്ത്രീകള്‍ക്കു വേണ്ടി പ്രത്യേകം വകുപ്പ് തന്നെ ആവശ്യമാണ് എന്നതിലേക്കാണ് ഇത്തരം സംഭവങ്ങള്‍ വിരല്‍ ചൂണ്ടുന്നത്. ഗൂഢാലോചനയും തട്ടിക്കൊണ്ടുപോകലും പീഡനവും മയക്കുമരുന്ന് വ്യാപാരവുമൊക്കെ നടത്തുന്ന അധോലോക സംഘങ്ങളുടെ വിഹാരരംഗമായി സിനിമാ ലോകം മാറുന്നുണ്ട് എന്ന വിമര്‍ശനം ആ മേഖലയില്‍നിന്നുതന്നെ ഉയര്‍ന്നുകഴിഞ്ഞു.


Dont Miss കാശ്മീരിലെ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവരില്‍ മലയാളി ജവാനും 


ഇപ്പോള്‍ നടന്ന സംഭവത്തിനു പിന്നിലും ഗൂഢാലോചന നടന്നിട്ടുണ്ട് എന്ന് മറ്റൊരു പ്രമുഖ നടി പരസ്യമായി വെളിപ്പെടുത്തിയിട്ടുമുണ്ട്.
കുറ്റകൃത്യം നടത്തിയതിനു ശേഷം പ്രതി എറണാകുളത്തുതന്നെ രാത്രി കറങ്ങി നടന്നിരുന്നു എന്നതിന്റെ തെളിവുകളടക്കം പുറത്തുവന്നിട്ടുണ്ട്.

പ്രതിയുമായി ബന്ധം പുലര്‍ത്തിയിരുന്നവരെയും മറ്റും ചോദ്യം ചെയ്ത് എത്രയും പെട്ടെന്ന് പിടി കിട്ടാനുള്ള പ്രതികളേയും ഗൂഢാലോചനക്കാരെയും നിയമത്തിനു മുന്നിലെത്തിക്കണമെന്നും വി.എസ്. ആവശ്യപ്പെട്ടു.

Advertisement