എഡിറ്റര്‍
എഡിറ്റര്‍
സരിതക്ക് സ്ത്രീത്വമുണ്ടോയെന്ന് വി.എസ്
എഡിറ്റര്‍
Saturday 23rd November 2013 4:52pm

saritha-v.s

കോഴിക്കോട്: സോളാര്‍ തട്ടിപ്പ് കേസിലെ പ്രതി സരിത എസ് നായര്‍ക്ക് സ്തീത്വമുണ്ടോയെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍. സ്ത്രീത്വം ഉള്ളവരാണ് അതിനെക്കുറിച്ച് സംസാരിക്കേണ്ടതെന്നും വി.എസ് പറഞ്ഞു.

സ്ത്രീത്വത്തെ അപമാനിച്ചു എന്ന് കാണിച്ച വി.എസ് എസിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് സരിത വ്യക്തമാക്കിയിരുന്നു. ഇതിനെതിരെയാണ് രൂക്ഷമായ ഭാഷയില്‍ പ്രതികരണവുമായി വി.എസ് രംഗത്തെത്തിയിരിക്കുന്നത്.

താന്‍ സ്ത്രീകളെ അവഹേളിക്കാന്‍ ശ്രമിച്ചിട്ടില്ല. തനിക്കെതിരെയുള്ള കേസുകളെയോര്‍ത്ത് ഭയപ്പെടുന്നില്ലെന്നും വി. എസ് വ്യക്തമാക്കി. സോളാര്‍ കേസില്‍ ഉള്‍പ്പെടെ കള്ളന്‍മാരെ രക്ഷിക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്. ഇത്തരം കാര്യങ്ങള്‍ പുറത്ത് കൊണ്ട് വരാനാണ് തന്റെ ശ്രമമെന്നും വി. എസ് . പറഞ്ഞു.

മുസ്ലീം ലീഗുമായി സഹകരിക്കാനുള്ള സാധ്യതകളും വി.എസ് തള്ളിപ്പറഞ്ഞു. മുസ്ലീം ലീഗ് വര്‍ഗ്ഗീയ പാര്‍ട്ടിയാണ്. വര്‍ഗ്ഗീയ പാര്‍ട്ടികളുമായി യാതൊരു കൂട്ടുകെട്ടും എല്‍.ഡി.എഫ് ഉണ്ടാക്കില്ല. അത് പണ്ടേ തിരസ്‌കരിച്ചതുമാണ്.

ഇത്തരം പ്രചാരണങ്ങളിലൂടെ തെറ്റിദ്ധരിപ്പിക്കാന്‍ നോക്കേണ്ടെന്നും ലീഗുമായി സംഖ്യമുണ്ടാക്കാന്‍ യാതൊരു സാദ്ധ്യതയുമില്ലെന്നും വി.എസ് വ്യക്തമാക്കി.

വ്യവസായ മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടിക്കെതിരെയും കടുത്ത ഭാഷയില്‍ വി.എസ് വിമര്‍ശനമുയര്‍ത്തി. സെക്‌സ് റാക്കറ്റിന്റെ പ്രധാന ആളാണ് കുഞ്ഞാലിക്കുട്ടി. 17 വര്‍ഷമായി കുഞ്ഞാലിക്കുട്ടിക്കെതിരെ പ്രവര്‍ത്തിക്കുന്നു.

വശീകരിച്ച് ചതിച്ച് പണമെല്ലാം കൊടുത്ത് ഒതുക്കിയിട്ടും കേസ് തീര്‍ന്നില്ലെന്നും ഐസ്‌ക്രീം കേസില്‍ ഇപ്പോഴത്തെ സുപ്രീം കോടതിയുടെ നടപടി സ്വാഗതാര്‍ഹമാണെന്നും വി.എസ് പറഞ്ഞു.

Advertisement