പത്തനംതിട്ട: പാര്‍ട്ടി സമ്മേളനങ്ങളില്‍ മത്സരിക്കാന്‍ സ്വാതന്ത്ര്യമുണ്ടെന്നും അതുകൊണ്ടാണ് പത്തനംതിട്ട സമ്മേളനത്തില്‍ തിരഞ്ഞെടുപ്പുണ്ടായതെന്നും പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ പറഞ്ഞു. സി.പി.ഐ.എം പത്തനംതിട്ട ജില്ലാ പൊതുസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു വി.എസ്.

പാര്‍ട്ടിയില്‍ ഏറ്റവും നല്ല ജനാധിപത്യം വന്നിരിക്കുന്നു. പാര്‍ട്ടി സമ്മേളനങ്ങളില്‍ തിരഞ്ഞെടുപ്പ് നടത്താനുള്ള അവകാശം പാര്‍ട്ടി തിരിച്ചു കൊണ്ടുവന്നിരിക്കുന്നു. മറ്റു പാര്‍ട്ടികളില്‍ നിന്നും വ്യത്യസ്തമായി പൊതുപ്രവര്‍ത്തകര്‍ എങ്ങിനെ പ്രവര്‍ത്തിക്കണം എങ്ങിനെ ജീവിക്കണം എന്ന നിഷ്‌കര്‍ഷയുള്ള പാര്‍ട്ടിയാണ് മാര്‍കിസ്റ്റ് കമ്യൂണിസ്റ്റ് പാര്‍ട്ടിയെന്നും വി.എസ് വ്യക്തമാക്കി.

Subscribe Us:

ജനാധിപത്യ രീതിയില്‍ പ്രവര്‍ത്തിക്കുന്ന പാര്‍ട്ടിയാണ് സി.പി.ഐ.എം എന്നു മാധ്യമങ്ങള്‍ ആവശ്യമില്ലാതെ പാര്‍ട്ടിയെ ആക്രമിക്കാന്‍ തുനിയരുതെന്നും വി.എസ് കൂട്ടിച്ചേര്‍ത്തു.

Malayalam News
Kerala News in English