Categories

അമൂല്‍ ബേബി ഹിറ്റ്: വി.എസും രാഹുലും പരസ്യമോഡലുകളായി

amul add,amul baby addതിരുവനന്തപുരം: മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദനും രാഹുല്‍ ഗാന്ധിയും അമൂലിന്റെ പരസ്യത്തില്‍. തന്നെ വയസനായി ചിത്രീകരിച്ച രാഹുല്‍ ഹാന്ധിയെ വി.എസ് അമൂല്‍ബേബിയെന്ന് വിളിച്ചത് ദേശീയ മാധ്യമങ്ങള്‍ വരെ ചര്‍ച്ചചെയ്തിരുന്നു. എന്നാല്‍ ഈ അവസരം മുതലെടുത്ത് അമൂലിന്റെ നിര്‍മാതാക്കളായ ഗുജറാത്ത് സഹകരണ ക്ഷീരവിപണന ഫെഡറേഷന്‍ രംഗത്തെത്തിയിരിക്കുകയാണ്.

സാമൂഹികരാഷ്ട്രീയവിഷയങ്ങള്‍ പരസ്യത്തിന് ഉപയോഗിക്കുന്നതിലൂടെ വാര്‍ത്ത സൃഷ്ടിക്കുന്ന അമുല്‍ സ്വന്തം പേരുമായി ബന്ധപ്പെട്ടുയര്‍ന്ന വിവാദവും കൈയോടെ പരസ്യമാക്കുകയായിരുന്നു.

പരസ്യത്തിലെ മോഡലുകളാവട്ടെ സാക്ഷാല്‍ വി.എസും രാഹുല്‍ ഗാന്ധിയും. ഇവരുടേതെന്ന് തോന്നിപ്പിക്കുന്ന ചിത്രങ്ങള്‍ക്കൊപ്പം ‘രണ്ടുപേരും അമുല്‍ ബേബികള്‍തന്നെ’ എന്ന പരസ്യവാചകവും അമൂല്‍ പരസ്യത്തിലുണ്ട്. രാഹുലിന്റെ മടിയില്‍ പുള്ളിക്കുപ്പായമണിഞ്ഞ അമൂല്‍ ബേബിയും ‘യുവാക്കള്‍ക്കും പ്രായമായവര്‍ക്കും ഒരുപോലെ അമുല്‍ പ്രിയം’ എന്ന കുറിപ്പും ഇതോടൊപ്പമുണ്ട്.

പരസ്യത്തില്‍ ഇതില്‍ കൂടുതലൊന്നും വിവരണങ്ങള്‍ നല്‍കിയിട്ടില്ലെങ്കിലും വെബ്‌സൈറ്റില്‍ അമൂല്‍ കൂടുതല്‍ വിശദീകരണം നല്‍കുന്നുണ്ട്. ‘തനിക്കെതിരായ വിമര്‍ശനത്തിനു തിരിച്ചടിയായി, മുതിര്‍ന്ന ഒരു രാഷ്ട്രീയനേതാവ് യുവനേതാവിനെ അമുല്‍ ബേബി എന്നു വിളിച്ചിരിക്കുന്നു’ എന്നു വിശദീകരണം വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

വി.എസിന്റെ അമുല്‍ ബേബി പ്രയോഗത്തിനു ‘ട്വിറ്ററി’ല്‍ വ്യാപക പ്രചാരണം ലഭിച്ചതിനു പിന്നാലെയാണ് അമുല്‍ പരസ്യം പ്രത്യക്ഷപ്പെട്ടത്.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.