തിരുവനന്തപുരം: തച്ചങ്കരി കുറ്റ വിമുക്തനാണെന്ന് എന്‍.ഐ.എ റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ടെങ്കില്‍ ആ റിപ്പോര്‍ട്ട് സര്‍ക്കാര്‍ നിയമസഭയില്‍ വെയ്ക്കണമായിരുന്നു. ഇതുസംബന്ധിച്ച കത്ത് പരസ്യപ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. നിയമസഭയില്‍ ചോദ്യോത്തരവേളയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

അനുമതിയില്ലാതെ വിദേശയാത്ര നടത്തിയതുമായി ബന്ധപ്പെട്ട് സസ്‌പെന്‍ഷനിലായ ഐ.ജി ടോമിന്‍ തച്ചങ്കരിയെ തിരിച്ചെടുത്ത മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ നടപടി ദുരൂഹമെന്ന് പ്രതിപക്ഷ നേതാവ് ആരോപിച്ചു. തച്ചങ്കരി വിഷയത്തില്‍ മുഖ്യമന്ത്രി പുകമറ സൃഷ്ടിക്കുകയാണെന്നും വി.എസ് കുറ്റപ്പെടുത്തി.

Subscribe Us:

അതേസമയം, സസ്‌പെന്‍ഷന്‍ നീട്ടാനുള്ള മെറ്റീരിയല്‍സ് സര്‍ക്കാരിന് മുന്നിലില്ലായിരുന്നുവെന്നും ഇക്കാര്യത്തില്‍ നിയമാനുസൃതമായേ സര്‍ക്കാരിന് പ്രവര്‍ത്തിക്കാനാകൂവെന്നും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി വ്യക്തമാക്കി.

അനുമതിയില്ലാതെ നടത്തിയ വിദേശയാത്രയില്‍ തീവ്രവാദ ബന്ധമുള്ളവരുമായി ബന്ധപ്പെട്ടെന്ന് ചൂണ്ടിക്കാട്ടിയാണ് കഴിഞ്ഞ വി.എസ് സര്‍ക്കാര്‍ തച്ചങ്കരിയെ സസ്‌പെന്‍ഡ് ചെയ്തത്.