എഡിറ്റര്‍
എഡിറ്റര്‍
കോവളം കൊട്ടാരം ചരിത്രസ്മാരകമായി പ്രഖ്യാപിക്കണം: വി.എസ്
എഡിറ്റര്‍
Friday 7th September 2012 11:00am

തിരുവനന്തപുരം: കോവളം കൊട്ടാരം ചരിത്രസ്മാരകമായി പ്രഖ്യാപിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ ആവശ്യപ്പെട്ടു. അതിനെതിരായ നീക്കള്‍ക്കെതിരെ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് കോവളം കൊട്ടാരം ചരിത്രസ്മാരകമായി ഉയര്‍ത്തുന്നതിനുള്ള ശ്രമങ്ങള്‍ നടന്നിരുന്നു. കൊട്ടാരം സ്വകാര്യ വ്യക്തികള്‍ക്ക് കൈമാറാനുള്ള നീക്കം എല്‍.ഡി.എഫ് എതിര്‍ത്തിരുന്നെന്നും വി.എസ് പറഞ്ഞു.

Ads By Google

കോവളം കൊട്ടാരം സ്വകാര്യ കമ്പനിക്ക് നല്‍കാനുള്ള  നീക്കം ശരിയല്ലെന്നും വി.എസ് അഭിപ്രായപ്പെട്ടു. കോവളം കൊട്ടാരം സ്വകാര്യ ഗ്രൂപ്പിന് കൈമാറാന്‍ ആഗസ്റ്റ് 25ന് ചേര്‍ന്ന മന്ത്രിസഭായോഗം തീരുമാനിച്ചിരുന്നു. ടൂറിസം സെക്രട്ടറി ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തിറക്കുകയും ചെയ്തിരുന്നു.

പ്രവാസി വ്യവസായി രവി പിള്ളയുടെ ആര്‍.പി ഗ്രൂപ്പിന് കോവളം കൊട്ടാരം നല്‍കാനാണ് നീക്കം. ആര്‍.പി ഗ്രൂപ്പിന്റെ അപേക്ഷ പരിഗണിച്ചായിരുന്നു തീരുമാനം. പാട്ട വ്യവസ്ഥകളും മാറ്റം സംബന്ധിച്ച കാര്യങ്ങള്‍ തീരുമാനിക്കാന്‍ റവന്യൂ വകുപ്പിനെ ചുമതലപ്പെടുത്തുകയും ചെയ്തിരുന്നു. ഇതിനെതിരെയാണ് വി.എസ് രംഗത്തുവന്നിരിക്കുന്നത്.

എമേര്‍ജിങ് കേരളയെക്കുറിച്ച് കേന്ദ്രസര്‍ക്കാരിന് സംസ്ഥാനം നല്‍കിയിട്ടുള്ള പദ്ധതികളുടെ പകര്‍പ്പ് തനിക്ക് നല്‍കിയിട്ടില്ല. മുഖ്യമന്ത്രി തനിക്ക് നല്‍കിയ മറുപടി രേഖാമൂലമല്ലെന്നും വി.എസ് വ്യക്തമാക്കി.

തീരുവിതാംകൂര്‍ രാജാവിന്റെ വേനല്‍കാല വസതിയായിരുന്നു കോവളം കൊട്ടാരം. പിന്നീട് ഇത് ഐ.ടി.ഡി.സി ഏറ്റെടുത്തു. ഐ.ടി.ഡി.സി ഗള്‍ഫാര്‍ ഗ്രൂപ്പിന് കൈമാറുകയും ഇവര്‍ ലീലാ ഗ്രൂപ്പിന് കൈമാറുകയും ചെയ്തു. ഇതിനെതിരെ ജനകീയ പ്രക്ഷോഭം അരങ്ങേറുകയും കോവളം കൊട്ടാരം സര്‍ക്കാര്‍ ഏറ്റെടുക്കുകയും ചെയ്തിരുന്നു.

Advertisement