Administrator
Administrator
പി.സി ജോര്‍ജ് രാജിവെക്കണം: വി.എസ്
Administrator
Sunday 11th September 2011 10:37am

vs-achuthanandanതിരുവനന്തപുരം: പി.സി ജോര്‍ജ് ഗവണ്‍മെന്റ് ചീഫ് വിപ്പ് സ്ഥാനം രാജിവെക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ ആവശ്യപ്പെട്ടു. ജുഡീഷ്യറിയെ ഭീഷണിപ്പെടുത്തിയ പി.സി ജോര്‍ജ് തല്‍സ്ഥാനത്തിരിക്കാന്‍ യോഗ്യനല്ലെന്നും അദ്ദേഹം പറഞ്ഞു.

ചില ഉപദേശകന്‍മാരുടെ വാക്കുകള്‍കേട്ട് പി.സി ജോര്‍ജ് അതിസാമര്‍ത്ഥ്യം കാട്ടുകയാണ്. അധികാരദുര്‍വിനിയോഗമാണ് അദ്ദേഹം നടത്തിയത്. പി.സി ചെയ്യുന്നത് മഠയത്തരമാണെന്നും വി.എസ് പറഞ്ഞു.

കുഞ്ഞാലിക്കുട്ടി വ്യവസായമന്ത്രിയായിരുന്ന കാലത്ത് നിരവധി പെണ്‍കുട്ടികളെ അനാഥരാക്കിയിട്ടുണ്ട്. ഇത് പുറത്തറിയുന്നതിന് പണം കൊടുത്ത് ഒതുക്കാന്‍ ശ്രമിച്ചു. കേസില്‍ നിന്ന് രക്ഷപ്പെടാനായി പോലീസിനെയും ജുഡീഷ്യറിയെയും സ്വാധീനിക്കാന്‍ ശ്രമിച്ചതായി കുഞ്ഞാലിക്കുട്ടിയുടെ കൂട്ടാളിയായിരുന്ന ആള്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

സുപ്രീം കോടതി ചീഫ് ജസ്റ്റീസ് എസ്.എച്ച്.കപാഡിയ, കേരള ഹൈക്കോടതി ചീഫ് ജസ്റ്റീസ് ജെ.ചെലമേശ്വര്‍, തിരുവനന്തപുരം ജില്ലയുടെ ചുമതലയുള്ള ഹൈക്കോടതി ജഡ്ജിയായ ജസ്റ്റിസ് പയസ്.സി.കുര്യാക്കോസ് എന്നിവര്‍ക്കും പി.സി.ജോര്‍ജ് പരാതിയുടെ പകര്‍പ്പുകള്‍ കൈമാറിയിരുന്നു.

പൂഞ്ഞാറില്‍ നിന്നുള്ള നിയമസഭാംഗവും ചീഫ് വിപ്പുമാണെങ്കിലും ഇന്ത്യന്‍ പൗരനെന്ന നിലയിലുള്ള വ്യക്തിസ്വാതന്ത്ര്യം ഉപയോഗിച്ചാണ് താന്‍ പരാതി സമര്‍പ്പിക്കുന്നതെന്ന് ജോര്‍ജ് പരാതിയില്‍ പറയുന്നുണ്ട്. തനിക്ക് ആരുടെയും ഔദാര്യം വേണ്ട. ഒരു ജഡ്ജിക്ക് എന്തധികാരമുണ്ട്, അദ്ദേഹത്തിന് എന്തൊക്കെ ചെയ്യാനാവും തുടങ്ങിയ ചോദ്യങ്ങളാണ് തനിക്ക് ഉന്നയിക്കാനുള്ളത്. ഒരു ജഡ്ജിക്ക് അന്വേഷകനും ന്യായാധിപനും ഒരുമിച്ചാകാനാവില്ല. പാമോയില്‍ കേസില്‍ ജഡ്ജി രണ്ടുമായിരിക്കുകയാണെന്നും പി.സി ജോര്‍ജ് ചൂണ്ടിക്കാട്ടുന്നു.

Advertisement