തിരുവനന്തപുരം: ഭൂട്ടാന്‍ ലോട്ടറി നിരോധിക്കാന്‍ അടിയന്തിര നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി വി എസ് അച്ച്യുതാനന്ദന്‍. ലോട്ടറി ഉടന്‍ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ റിട്ട് ഹരജി സമര്‍പ്പിക്കാന്‍ നിയമസെക്രട്ടറിക്ക് മുഖ്യമന്ത്രി നിര്‍ദേശം നല്‍കി.

ഭുട്ടാന്‍ ലോട്ടറി നിരോധിക്കാന്‍ കേന്ദ്രത്തോട് ആവശ്യപ്പെടണമെന്നും വി എസ് പറഞ്ഞു. ഭൂട്ടാനെയും സാന്റിയാഗോ മാര്‍ട്ടിനേയും കേസില്‍ എതിര്‍കക്ഷികളാക്കാനാണ് നീക്കം. ഭൂട്ടാന്റേതെന്ന വ്യാജേന വില്‍പ്പനനടത്തുന്ന ലോട്ടറികള്‍ നിരോധിക്കണണെന്ന് വി എസ് നേരത്തേ കേന്ദ്രത്തിന് കത്തയച്ചിരുന്നു. ലോട്ടറി നിരോധിക്കേണ്ടതിന്റെ പൂര്‍ണഉത്തരവാദിത്തം കേന്ദ്രത്തിനാണെന്നും കത്തില്‍ മുഖ്യമന്ത്രി ചൂണ്ടിക്കാട്ടിയിട്ടുണ്ട്.