Categories

പത്രങ്ങള്‍ ക്വട്ടേഷന്‍ സംഘത്തിന്റെ പണിയെടുക്കരുത്; വി.എസ്

vs achuthanandanകൊച്ചി: പത്രങ്ങള്‍ ക്വട്ടേഷന്‍ സംഘത്തിന്റെ പണിയെടുക്കരുതെന്ന് മുഖ്യമന്ത്രി വി.എസ് അച്ച്യുതാനന്ദന്‍. അഴിമതിക്കാര്‍ക്ക് പിന്തുണ നല്‍കുന്ന ആന്റണിയുടേത് കപട ആദര്‍ശമാണെന്നും വി.എസ് വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.

ക്വട്ടേഷന്‍ സംഘത്തിന്റെ പണിയെടുക്കാനാണ് ചില പത്രങ്ങള്‍ ശ്രമിക്കുന്നത്. തിരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോള്‍ പത്രമുതലാളിമാര്‍ വിഷം കഴിച്ച് മരിക്കേണ്ട അവസ്ഥയുണ്ടാകരുതെന്നും വി.എസ് പറഞ്ഞു. ഐസ്‌ക്രീം കേസില്‍ വേണ്ട സമയത്ത് ഉദ്യോഗസ്ഥന്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കാറുണ്ടെന്നു മുഖ്യമന്ത്രി വ്യക്തമാക്കി.

ആന്റണിയുടെ ആദര്‍ശം എല്ലാവര്‍ക്കും അറിയാം. അഴിമതിക്കാര്‍ക്ക് പിന്തുണ നല്‍കുന്ന കപടആദര്‍ശമാണ് ആന്റണിക്കുള്ളത്. ആദര്‍ശധീരനായ ആന്റണിയുടെ വകുപ്പിലാണ് ആദര്‍ശ് ഫഌറ്റ് അഴിമതി നടന്നതെന്നും വി.എസ് ആരോപിച്ചു.

സുനാമി ഫണ്ട് വിനിയോഗിച്ചില്ലെന്ന കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയാ ഗാന്ധിയുടെ ആരോപണം അടിസ്ഥാനരഹിതമാണ്. പി.ശശിയുമായി ബന്ധപ്പെട്ട ചോദ്യത്തിന് അന്വേഷണം നടത്തി ഉചിതമായ നടപടിയെടുക്കുമെന്നും വി.എസ് മറുപടി നല്‍കി.

One Response to “പത്രങ്ങള്‍ ക്വട്ടേഷന്‍ സംഘത്തിന്റെ പണിയെടുക്കരുത്; വി.എസ്”

  1. RAJAN Mulavukadu.

    C P M ATHU NANNAYI CHEYYUNNUDU,
    PINNE NINGALUM KOODI VENDA ENNANU V S UDDESHICHATHU……

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.