തിരുവനന്തപുരം: ലോട്ടറിവിധിയുടെ പശ്ചാത്തലത്തില്‍ കേന്ദ്രആഭ്യന്തര മന്ത്രി പി.ചിദംബരം രാജിവെക്കണമെന്ന് വി.എസ് അച്ച്യുതാനന്ദന്‍. ലോട്ടറിമാഫിയയെ നിയന്ത്രിക്കാന്‍ അവസരം ലഭിച്ചിട്ടും നടപടിയെടുക്കാതിരിക്കാനാണ് കേന്ദ്രം ശ്രമിച്ചതെന്നും അച്ച്യുതാനന്ദന്‍ ആരോപിച്ചു.

ലോട്ടറിക്കേസ് സി.ബി.ഐ അന്വേഷിക്കണമെന്ന വിധി സ്വാഗതം ചെയ്യുന്നു. ഇടതുപക്ഷം നേരത്തേ സി.ബി.ഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടിരുന്നു. അന്നൊന്നും കേന്ദ്രം വേണ്ട നടപടിയെടുത്തില്ല. മനപ്പൂര്‍വ്വം ലോട്ടറി മാഫിയയെ സഹായിക്കാനാണ് കേന്ദ്രം ശ്രമിച്ചത്. കോടതിവിധിയുടെ പശ്ചാത്തലത്തില്‍ ചിദംബരം ആഭ്യന്തര മന്ത്രിപദം ഒഴിയണമെന്നും വി.എസ് ആവശ്യപ്പെട്ടു.

വൈകിയെങ്കിലും സി.ബി.ഐ അന്വേഷണത്തിന് അനുകൂല നിലപാടെടുത്ത കേന്ദ്രത്ത നടപടി സ്വാഗതം ചെയ്യുന്നുവെന്നും അച്ച്യുതാനന്ദന്‍ പറഞ്ഞു. നേരത്തേ അന്യസംസ്ഥാന ലോട്ടറിയുമായി ബന്ധപ്പെട്ട കേസ് സി.ബി.ഐക്ക് വിട്ട് ഹൈക്കോടതി ഉത്തരവിട്ടിരുന്നു.

ലോട്ടറി: നാല് കേസുകളില്‍ സി.ബി.ഐ എഫ്.ഐ.ആര്‍ സമര്‍പ്പിച്ചു

ലോട്ടറിക്കേസ്: അന്വേഷണറിപ്പോര്‍ട്ടിന്റെ പൂര്‍ണരൂപം സമര്‍പ്പിച്ചു

ലോട്ടറിക്കേസ്: തമിഴ്‌നാട് എ ജി ഹാജരാകില്ല

ലോട്ടറിക്കേസ്: നിര്‍ണായക തീരുമാനം ഇന്ന്

സാന്റിയാഗോ മാര്‍ട്ടിനും ജോണ്‍ കെന്നഡിക്കും നോട്ടീസ്

സിംഗ്‌വിയുടെ അവകാശവാദം കള്ളം: ഭൂട്ടാന്‍