തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദനെതിരെ മന്ത്രി ഗണേഷ് കുമാറിന്റെ രൂക്ഷ പദപ്രയോഗം. വി.എസ് കാമഭ്രാന്തനും ഞരമ്പ് രോഗിയുമാണെന്ന് ബി.ഗണേഷ് കുമാര്‍ പറഞ്ഞു. ഒരു പ്രായം കഴിഞ്ഞാല്‍ പറ്റാത്ത കാര്യത്തെ കുറിച്ച് ഒരു വിഷമമുണ്ടാകും. പിന്നെ എപ്പോഴും അതിനെ കുറിച്ച് മാത്രമാവും സംസാരം. ഇതൊരു തരം ഞരമ്പ് രോഗമാണ്. ആരെയും കള്ളനെന്ന് വിളിക്കുന്ന വി.എസ്സിന്റെ വീട്ടിലാണ് ഏറ്റവും വലിയ കള്ളനുള്ളത്. അധികം താമസിയാതെ അച്യുതാനന്ദന്റെ മകന്‍ അരുണ്‍കുമാര്‍ ജയിലില്‍ പോകും. മകന്‍ ജയിലില്‍ പോകുന്ന ദിവസം വി.എസ് കരയുമെന്നും ഗണേഷ് കുമാര്‍ പറഞ്ഞു.


ഗണേഷ് കുമാറിന്റെ വിവാദ പരാമര്‍ശം: ഇപ്പോള്‍ പ്രതികരിക്കുന്നില്ലെന്ന്‌ വി.എസ്

ഗണേശന്റേത് കോടമ്പാക്കം സംസ്‌കാരം

ഗണേഷ് കുമാറിന്റെ പ്രസ്താവന: മുഖ്യമന്ത്രി ഖേദം പ്രകടിപ്പിച്ചു, സഭ പിരിഞ്ഞു