തൃശൂര്‍ : മലയാളികളായ കേന്ദ്ര സഹമന്ത്രിമാര്‍ തലസ്ഥാനത്ത് പണിയില്ലാതിരിക്കുകയാണെന്ന് മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍. പണിയില്ലാത്ത സഹ മന്ത്രിമാര്‍ ആഴ്ചതോറും നാട്ടിലെത്തി വായില്‍ തോന്നുന്നത് പറയുകയാണ്. വകുപ്പ് മന്ത്രിമാരെ കാണാന്‍ പാസെടുക്കേണ്ട ഇവരെ മന്ത്രിമാരായി അംഗീകരിക്കുന്നില്ല.

പണിക്കുവേണ്ടി ഇവര്‍ തലസ്ഥാനത്ത് സത്യാഗ്രഹം നടത്തിയെന്നു കേട്ടാല്‍ അദ്ഭുതപ്പെടേണ്ടതില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. റേഷന്‍ വിഹിതം തടഞ്ഞുവച്ച് വിലകൂട്ടി വില്‍ക്കുകയാണ് കേന്ദ്രം ചെയ്യുന്നതെന്നും വിഎസ് പറഞ്ഞു.