Categories

വ­യ­നാ­ട്ടി­ലെ ഭൂ­സമ­രം നിര്‍ത്തണം,30ന്‌ ചര്‍ച്ച

തി­രു­വ­ന­ന്ത­പുരം: വ­യ­നാ­ട്ടില്‍ ആ­ദി­വാ­സി ക്ഷേ­മ സ­മി­തി­യു­ടെ നേ­തൃ­ത്വ­ത്തില്‍ ന­ട­ക്കു­ന്ന ഭൂ­സമ­രം നിര്‍­ത്തി­വെ­ക്ക­ണ­മെ­ന്ന് മു­ഖ്യ­മന്ത്രി വി എ­സ് അ­ച്യു­താ­നന്ദന്‍. ഭൂ­ര­ഹി­തരാ­യ ആ­ദി­വാ­സി­കള്‍­ക്ക് മൂ­ന്ന് മാ­സ­ത്തിന­കം സര്‍­ക്കാര്‍ ഭൂ­മി നല്‍­കും.

കേ­സു­കള്‍ തീര്‍­പ്പാ­ക്കു­ന്ന­തി­ന് വേ­ണ്ടി രൂ­പീ­ക­രി­ച്ച ട്രി­ബ്യൂ­ണല്‍ എ­ത്രയും വേ­ഗം പ്ര­വര്‍ത്ത­നം തു­ട­ങ്ങി ഭൂ­മി വി­ത­ര­ണ­ത്തി­നു­ള്ള നി­യ­മ ന­ട­പ­ടി­കള്‍ ഒ­ഴി­വാ­ക്കു­ം. ഈ സാ­ഹ­ച­ര്യ­ത്തില്‍ എ­ത്രയും വേ­ഗം ഭൂ­സ­മ­ര­ത്തില്‍ നി­ന്ന് പിന്‍­മാ­റ­ണ­മെ­ന്നാ­ണ് വി എ­സ് ആ­വ­ശ്യ­പ്പെ­ട്ടി­ട്ടു­ള്ളത്. മു­ഖ്യ­മന്ത്രി പു­റ­ത്തി­റക്കി­യ പ്ര­ത്യേ­ക വാര്‍­ത്താ­ക്കു­റി­പ്പി­ലാ­ണ് ഇ­ക്കാര്യം വ്യ­ക്ത­മാ­ക്കു­ന്ന­ത്.

വ­യ­നാ­ട്ടില്‍ സ­മ­ര­ത്തി­ലേര്‍­പ്പെ­ട്ടി­രി­ക്കു­ന്ന ആ­ദി­വാ­സിക­ളെ ഒ­ഴി­പ്പി­ക്കാ­നു­ള്ള അ­വസാ­ന ഘ­ട്ട നീ­ക്ക­ങ്ങള്‍ ന­ട­ക്കു­ന്ന­തി­നി­ടെ­യാ­ണ് മു­ഖ്യ­മ­ന്ത്രി­യു­ടെ പ്ര­സ്­താ­വ­ന വ­ന്നി­രി­ക്കു­ന്നത്. സി പി ഐ എം ജില്ലാ ക­മ്മി­റ്റി­യു­ടെ കീ­ഴി­ലാ­ണ് എ കെ എ­സ് വ­യ­നാ­ട്ടില്‍ ഭൂ­സമ­രം തു­ട­ങ്ങി­യത്.

അതേസമയം നാളെ തൃശൂരില്‍ വെച്ച് ഭൂസമര നേതാക്കളുമായി മുഖ്യമന്ത്രി ന­ട­ത്താന്‍ നി­ശ്ച­യി­ച്ചി­രുന്ന ചര്‍­ച്ച മ­റ്റ­ന്നാളെ നടക്കും. രാവിലെ പത്ത് മണിക്ക് തൃശൂര്‍ രാമനലയത്തിലായിരിക്കും ചര്‍ച്ച. ചര്‍ച്ചയില്‍ ആദിവാസി ക്ഷേമസഭാ നേതാക്കള്‍ പങ്കെടുക്കുമെന്നും അറിയിച്ചു.

തുട­ക്കം മു­തല്‍ മു­ഖ്യ­മന്ത്രി വി എ­സ് സ­മര­ത്തെ ശ­ക്തമാ­യ പി­ന്തു­ണ­ച്ചി­രു­ന്നു. അ­തേ­സമ­യം നാ­ളെ ഭൂ സ­മ­ര­ക്കാ­രെ ഒ­ഴി­പ്പി­ക്കി­ല്ലെ­ന്ന് വ­യ­നാ­ട് ജില്ല­ക­ല­ക്ടര്‍ അ­റി­യിച്ചു. മ­റ്റ­ന്നാ­ളെ­ത്തെ മു­ഖ്യ­മ­ന്ത്രി­യു­മാ­യു­ള്ള ചര്‍ച്ച­ക്ക് ശേഷ­മേ മ­റ്റു കാ­ര്യ­ങ്ങള്‍ ആ­ലോ­ചി­ക്കു­വെന്നും അ­ദ്ദേ­ഹം അ­റി­യിച്ചു.

ഓ­ഗ­സ്­റ്റ് 31ന­കം സ­മ­ര­ക്കാ­രെ ഒ­ഴി­പ്പി­ക്ക­ണ­മെ­ന്ന കോട­തി ഉ­ത്ത­ര­വി­ന്റെ അ­ടി­സ്ഥാ­ന­ത്തി­ലാ­ണ് പോ­ലീ­സ് ന­ട­പ­ടി ആ­ലോ­ചി­ച്ചി­രുന്നത്‌ . ഈ സാ­ഹ­ച­ര്യ­ത്തില്‍ പ്ര­ശ്‌­നം ഒ­ത്തു തീര്‍­ക്കാ­നാ­ണ് വി എ­സ് പ്ര­സ്­താ­വ­ന ന­ട­ത്തി­യ­തെ­ന്നാ­ണ് വി­ല­യി­രു­ത്തു­ന്നത്.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.