എഡിറ്റര്‍
എഡിറ്റര്‍
കുമ്മനവും സുധീരനും മച്ചമ്പിമാരെ പോലെയാണെന്ന് വി.എസ്; ഇരുട്ടായാല്‍ പല കോണ്‍ഗ്രസ് നേതാക്കളുടെയും കുപ്പായം കാവിയാകും
എഡിറ്റര്‍
Tuesday 28th February 2017 1:00pm


തിരുവനന്തപുരം:  വി.എം സുധീരനെയും കുമ്മനം രാജശേഖരനെയും പരിഹസിച്ച് ഭരണപരിഷ്‌ക്കാര കമ്മീഷന്‍ ചെയര്‍മാന്‍ വി.എസ് അച്യുതാനന്ദന്‍.

കുമ്മനം രാജശേഖരനും വി.എം സുധീരനും മച്ചമ്പിമാരെ പോലെയാണ്. കുമ്മനം എന്തു പറഞ്ഞാലും സുധീരന്‍ പിന്തുണക്കും. സുധീരന്‍ പറയുന്നതിന് കുമ്മനം മേലൊപ്പു ചാര്‍ത്തും. ഇരുട്ടു വീണാല്‍ പല കോണ്‍ഗ്രസ് നേതാക്കളുടേയും കുപ്പായം കാവിയാകുമെന്നും വി.എസ് പറഞ്ഞു.

ഇഷ്ടമില്ലാത്ത കാര്യങ്ങള്‍ പറയുന്നവരെയൊക്കെ ബി.ജെ.പിക്കാരായി ചിത്രീകരിക്കാനാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ ശ്രമമെന്ന് കെ.പി.സി.സി അധ്യക്ഷന്‍ വി.എം സുധീരന്‍ ഇന്ന് പറഞ്ഞിരുന്നു. അത് ഇപ്പോള്‍ സി.പി.ഐക്കാരായാല്‍ പോലും അവരേയും പിണറായി ബി.ജെ.പിക്കാരാക്കുമെന്നും സുധീരന്‍ പറഞ്ഞിരുന്നു.

പണ്ടത്തെ കാലത്ത് ചില പൊലീസ് ഉദ്യോഗസ്ഥരുണ്ടായിരുന്നു. കേസില്‍ പ്രതിയാകുന്നവരെയും ഇഷ്ടമില്ലാത്തവരേയും കമ്യൂണിസ്റ്റുകാരാക്കി അവര്‍ ചിത്രീകരിക്കുമായിരുന്നു. ഏതെങ്കിലും കേസില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുമ്പോള്‍ അതിന് താഴെ പ്രതി കമ്യൂണിസ്റ്റുകാരന്‍ കൂടിയാണ് എന്ന് അങ്ങ് എഴുത്തിച്ചേര്‍ക്കും.

പഴയ പൊലീസുകാരുടെ ആ വികലമായ മനസാണ് ഇപ്പോള്‍ പിണറായിക്കും. തനിക്ക് ഇഷ്ടമില്ലാത്തവരെയൊക്കെ അദ്ദേഹം ബി.ജെ.പിക്കാരാക്കുകയാണ്. യഥാര്‍ത്ഥത്തില്‍ ബി.ജെ.പിയെ സഹായിക്കുന്നത് പിണറായി ആണ്. പിണറായി സര്‍ക്കാരിന്റെ ഓരോ നയവും അവര്‍ക്ക് സഹായകരമാണെന്നും സുധീരന്‍ കുറ്റപ്പെടുത്തിയിരുന്നു.

 

Advertisement