Categories

സി­ഖ് കൂ­ട്ട­ക്കൊല­ക്ക് നേ­തൃത്വം നല്‍­കിയ­ത് രാ­ജീ­വ്­ഗാന്ധി: വി എസ്

vs achuthanadan vs shajahanആ­ലപ്പു­ഴ: മുന്‍ പ്ര­ധാ­ന­മന്ത്രി രാ­ജീ­വ്­ഗാ­ന്ധി­ക്കെ­തി­രെ രൂ­ക്ഷ വി­മര്‍­ശ­ന­വു­മാ­യി വി എ­സ് രം­ഗത്ത്. പ­ഞ്ചാ­പിലെ സി­ഖ് കൂ­ട്ടി­ക്കൊല­ക്ക് നേ­തൃത്വം നല്‍കി­യ ആ­ളാ­ണ് കോണ്‍­ഗ്ര­സ് നേ­താ­വ് കൂ­ടിയായ രാ­ജീ­വ്­ഗാ­ന്ധി­യെ­ന്ന് മു­ഖ്യ­മന്ത്രി പറഞ്ഞു.

സ­ഞ്ജ­യ് ഗാ­ന്ധി­യെ­ക്കാള്‍ ഒട്ടും മോ­ശ­ക്കാ­ര­നല്ല രാ­ജീ­വ്­ഗാ­ന്ധി­യെന്നും ആ­ല­പ്പു­ഴ­യില്‍ പാര്‍­ട്ടി പ­രി­പാ­ടി­യില്‍ പ­ങ്കെ­ടുത്തു­കൊ­ണ്ട് അ­ദ്ദേ­ഹം വ്യ­ക്ത­മാക്കി.

ഭോപ്പാല്‍ വിഷവാതകദുരന്തത്തിനുത്തരവാദിയായ യൂണിയന്‍ കാര്‍ബൈഡ് കമ്പനി മുന്‍ ചെയര്‍മാന്‍ വാറന്‍ ആന്‍ഡേഴ്‌സനെ രാജ്യത്തു നിന്നും രക്ഷ­പ്പെ­ടാന്‍ സ­ഹാിച്ചത് രാജീവ് ഗാന്ധിയാ­ണെ­ന്നും വി എ­സ് വ്­ക്ത­മാക്കി.

നി­യ­മ­സ­ഭ­യി­ലെ വി എ­സി­ന്റെ പ­രാ­മര്‍­ശം

ക­ഴി­ഞ്ഞ ദി­വ­സം വി എസ് നി­യ­മ­സ­ഭ­യില്‍ സ­ഞ്­ജ­യ്­ഗാ­ന്ധി­യു­ടെ പേ­രി­ന് പ­കരം അ­ബ­ദ്ധ­ത്തില്‍ രാ­ജീ­വ്­ഗാ­ന്ധി­യു­ടെ പേര് പ­റഞ്ഞ­ത് വി­വാ­ദ­മാ­യി­രുന്നു. ഇ­തി­നെ­തി­രെ പ്ര­തിപ­ക്ഷം ശ­ക്ത­മാ­യി രംഗ­ത്ത് വ­ന്ന സാ­ഹ­ച­ര്യ­ത്തി­ലാ­ണ് വി എ­സ് ക­രു­തി­ക്കൂ­ട്ടി ത­ന്നെ രാ­ജീ­വി­നെ­തി­രെ പ്ര­സ്­താ­വ­ന­യു­മാ­യി രംഗ­ത്ത് വ­ന്നി­രി­ക്കു­ന്ന­ത്.

വി എ­സി­ന്റെ ക­ഴി­ഞ്ഞ ദി­വസ­ത്തെ പ­രാ­മര്‍­ശ­ത്തി­നെ­തി­രെ പ്ര­തിപ­ക്ഷം ശ­ക്ത­മാ­യാ­ണ് രംഗ­ത്ത് വ­ന്നത്. മുഖ്യമന്ത്രിയായതു­കൊണ്ട് എന്തും വിളിച്ചുപറയാമെന്ന് ധരിക്കരു­തെന്ന്് പ്രതിപക്ഷ നേതാവ് ഉമ്മന്‍ ചാണ്ടി പ­റ­ഞ്ഞി­രുന്നു രാജ്യത്തിനു­വേണ്ടി രക്തസാക്ഷിത്വം വരിച്ച സമുന്നതനായ നേതാവിനെയാണ് മുഖ്യമന്ത്രി ആക്ഷേപിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍­ത്തി­രുന്നു.

ഇന്ദിരാ ഗാന്ധിക്കെതിരായ അലഹബാദ് ഹൈക്കോടതി വിധിക്കെതിരെ തെരുവിലിറങ്ങിയ കോണ്‍ഗ്രസുകാര്‍ക്ക് കോടതിയെ വിമര്‍ശിച്ചതിനെ എതിര്‍ക്കാന്‍ എന്തവകാശമാണുള്ളതെന്നാണ് വി എസ് നിയമസഭയില്‍ ചോദിച്ചത്. കോടതി വിധിയെ നേരിടാനാണ് അടിയന്തരാവസ്ഥാ പ്രഖ്യാപനം പോലു­മുണ്ടായത്. അന്നു സുപ്രീം കോടതിയില്‍ വിധി പ്രസ്താവിച്ച ജസ്റ്റിസ് വി ആര്‍ കൃഷ്ണയ്യരെ രാജീവ് ഗാന്ധിയുടെ ഗുണ്ടകള്‍ തടഞ്ഞുവച്ചില്ലേയെന്നും വി സ് ചോ­ദി­ച്ചി­രു­ന്നു.

ജ­ഡ­ജി­യെ ത­ടഞ്ഞത് സ­ഞ്ജ­യ് ഗാ­ന്ധി­യു­ടെ ഗു­ണ്ട­കള്‍ എ­ന്ന് പ­റ­യേ­ണ്ടി­ട­ത്താ­യി­രു­ന്നു വി എ­സ് രാ­ജീ­വ്­ഗാ­ന്ധി­യു­ടെ പേ­ര് അ­ബ­ദ്ധ­ത്തില്‍ പ­റ­ഞ്ഞത്. ഇതോടെയാണ് കോണ്‍ഗ്രസ് അംഗങ്ങള്‍ നടുത്തളത്തിലിറങ്ങിയത്. താന്‍ രാജീവിനെയല്ല, സഞ്ജയ് ഗാന്ധിയെയാണ് ഉദ്ദേശിച്ചതെന്ന് മുഖ്യമന്ത്രി തിരുത്തിയിട്ടും പ്രതിപക്ഷാംഗങ്ങള്‍ ബഹളം നിര്‍ത്താന്‍ കൂട്ടാക്കി­യി­രുന്നില്ല.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.