Administrator
Administrator
തന്റേത് പോരാട്ടത്തിന്റെ യൗവ്വനം: വി.എസ്
Administrator
Sunday 10th April 2011 12:20pm

vs-achudanandan പാലക്കാട്: കൊടിയ ദുഷ്പ്രഭുത്വത്തിനെതിരെ തലകുനിക്കാത്തതാണ് തന്റെ യൗവനമെന്ന് മുഖ്യമന്ത്രി വി.എസ്. അച്ച്യുതാനന്ദന്‍. 16ാം വയസ്സില്‍ തുടങ്ങിയതാണ് തന്റെ രാഷ്ട്രീയപ്രവര്‍ത്തനം. 87ാം വയസ്സിലും താന്‍ ഇങ്ങിനെ നില്‍ക്കുന്നത് തന്റെ കുറ്റമല്ലെന്നും വി.എസ് പറഞ്ഞു.

40ാം വയസ്സുവരെ താന്‍ എവിടെയായിരുന്നുവെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി രാഹുല്‍ ഗാന്ധി വ്യക്തമാക്കണം. രാഹുല്‍ ഗാന്ധി അമുല്‍ പുത്രനാണ്.

ചില അമുല്‍ ബേബിമാരായ സ്ഥാനാര്‍ഥികള്‍ക്ക് വേണ്ടിയാണ് സോണിയാ ഗാന്ധിയുടെ അമുല്‍പുത്രനായ രാഹുല്‍ ഗാന്ധി പ്രസംഗിക്കുന്നതെന്നും വി.എസ്.പറഞ്ഞു.

അതേസമയം തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പണം ഒഴുക്കുകയാണെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. പണത്തോട് മത്സരിക്കാന്‍ എല്‍.ഡി.എഫിനാവില്ല. ജനങ്ങളാണ് എല്‍.ഡി.എഫിന്റെ പണം. അവസാന മണിക്കൂറുകളില്‍ പണം ഒഴുക്കുന്നതിനെതിരെ വോട്ടര്‍മാര്‍ ജാഗ്രത പുലര്‍ത്തണമെന്നും പിണറായി വിജയന്‍ തിരുവനന്തപുരത്ത് പറഞ്ഞു.

Advertisement