Categories

ജനങ്ങളെ കബളിപ്പിക്കാന്‍ ശ്രമം: വി.എസ്

തിരുവനന്തപ്പുരം: മുല്ലപ്പെരിയാര്‍ സെല്‍ ചെയര്‍മാന്‍ പരമേശ്വരന്‍ നായരുടെ ഇന്നത്തെ വാദം സര്‍വകക്ഷിയോഗത്തിന്റെ സത്തയ്‌ക്കെതിരാണെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍. മുല്ലപ്പെരിയാര്‍ വിഷയം ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സര്‍വകക്ഷിയോഗത്തിനു ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു വി.എസ്.

എ.ജിയും മുല്ലപ്പെരിയാര്‍ സെല്‍ ചെയര്‍മാന്‍ പരമേശ്വരന്റെയും ഹൈക്കോടതിയില്‍ നടത്തിയ പരാമര്‍ശങ്ങളുടെ ഉത്തരവാദിത്തം ഉമ്മന്‍ ചാണ്ടിക്കും മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനുമാണെന്ന് അദ്ദേഹം ആരോപിച്ചു. മുല്ലപ്പെരിയാര്‍ പ്രശ്‌നത്തില്‍ കെ.പി.സി.സി എടുത്ത നിലപാടിനെപ്പോലും അവഹേളിക്കുന്നതാണ് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ നിലപാട്. ബുധനാഴ്ച രാവിലെ വണ്ടിപ്പെരിയാറില്‍ എസ്. രാജേന്ദ്രന്‍ എം.എല്‍.എ നടത്തുന്ന നിരാഹാര സത്യാഗ്രഹത്തില്‍ താന്‍ പങ്കെടുക്കുമെന്നും വി.എസ് അറിയിച്ചു.

മുല്ലപ്പെരിയാര്‍ ഡാം തകര്‍ന്നാല്‍ അവിടുത്തെ വെള്ളം ഇടുക്കി ഡാമിന് ഉള്‍ക്കൊള്ളാനാകുമെന്ന് പറയുന്നത് സാമാന്യയുക്തിക്ക് നിരക്കുന്നതല്ല. പരമേശ്വരന്‍ നായരെക്കൊണ്ട് പ്രസ്താവന നടത്തിച്ചത് ജനങ്ങളെ കബളിപ്പിക്കാനാണ്. സെല്‍ ചെയര്‍മാന്റെ പ്രസ്താവന കേരളത്തിന് തിരിച്ചടിയാണ്. ഇതെല്ലാം നാം ഇതുവരെ ഉയര്‍ത്തിക്കൊണ്ടു വന്നിരിക്കുന്ന യാഥാര്‍ത്ഥ്യങ്ങള്‍ക്കു നേരെ കൊഞ്ഞനം കുത്തലാണെന്ന് വി.എസ് ആരോപിച്ചു.

അഡ്വക്കറ്റ് ജനറല്‍ നടത്തിയ പ്രസ്താവന ജനങ്ങളുടെ സാമാന്യ ബോധത്തെ ചോദ്യം ചെയ്യലാണ്. ഹൈക്കോടതിയിലെ പ്രസ്താവനകളില്‍ ഗൂഢാലോചനയെന്ന് സംശയമുണ്ട്. സുപ്രീംകോടതിയിലെ കേസ് തോറ്റുകൊടുക്കാനുള്ള ശ്രമമാണിത്. മുല്ലപ്പെരിയാര്‍ വിഷയം പത്രമാധ്യമങ്ങള്‍ തെറ്റിദ്ധരിപ്പിക്കുകയാണെന്ന നെറികെട്ട അപവാദമാണ് എ.ജിയെന്ന മാന്യമായ പേരുമണിഞ്ഞ് നടക്കുന്ന സഹോദര സ്‌നേഹമില്ലാത്തവന്‍ നടത്തുന്നതെന്ന് വി.എസ് കുറ്റപ്പെടുത്തി.

എ.ജിയുടെ വിഷയത്തില്‍ മുഖ്യമന്ത്രിയുടേത് കെ.പി.സി.സിയെ അവഹേളിക്കുന്ന നിലപാടാണ്. കേരളത്തിന്റെ മന്ത്രിമാര്‍ സമരത്തിനറങ്ങരുതെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന അര്‍ഹിക്കുന്ന ഗൗരവത്തോടെ തള്ളിക്കളഞ്ഞ് പി.ജെ ജോസഫ് സമരം ചെയ്തത് ജനങ്ങളുടെ വികാരം അദ്ദേഹത്തിനറിയുന്നത് കൊണ്ടാണെന്നും വി.എസ് പറഞ്ഞു.

മുല്ലപ്പെരിയാര്‍ വിഷയത്തില്‍ സമരത്തിന്റെ പേരില്‍ അക്രമം പാടില്ല. മലയാളികളും തമിഴ്‌നാട്ടുകാരും ആത്മസംയമനം പാലിക്കണം. അതിര്‍ത്തി പ്രദേശങ്ങളിലുണ്ടാകുന്ന അക്രമങ്ങള്‍ ആശങ്കാജനകമാണ്. ഭരണപക്ഷത്തിരിക്കുന്ന ചിലര്‍ അക്രമസമരങ്ങള്‍ക്ക് നേതൃത്വം നല്‍കുകയാണ്. മുല്ലപ്പെരിയാറിലെ ജലനിരപ്പ് അടിയന്തരമായി 120 അടിയായി കുറയ്ക്കുന്നതിനൊപ്പം തന്നെ തമിഴ്‌നാടിന് ഇപ്പോള്‍ നല്‍കുന്ന അളവില്‍ തന്നെ വെള്ളം നല്‍കണമെന്നും വി.എസ് ആവശ്യപ്പെട്ടു.

മുല്ലപ്പെരിയാര്‍ വിഷയത്തില്‍ പി.ബി നിലപാടിനെതിരെ സംസാരിച്ച വി.എസിനെതിരെ ആരോപണങ്ങളുന്നയിച്ച ശിവദാസമേനോന്റെ വിശമര്‍ശനത്തെക്കുറിച്ച് ചോദിച്ചപ്പോള്‍, പലര്‍ക്കും പലതും പറയാനുണ്ടാകും. ചിലര്‍ പഠിച്ചു കാര്യങ്ങള്‍ പറയും. മറ്റു ചിലര്‍ മാധ്യമങ്ങളെ കണ്ടാല്‍ എന്തെങ്കിലുമൊക്കെ വിളിച്ചു പറയുമെന്നായിരുന്നു വി.എസിന്റെ മറുപടി. ശിവദാസമേനോന്‍ ഇതില്‍ ഏതു വിഭാഗത്തില്‍ പെടുമെന്ന് ചോദിച്ചപ്പോള്‍ അത് ആലോചിച്ചാല്‍ നിങ്ങള്‍ക്കു തന്നെ മനസ്സിലാകുമെന്നായിരുന്നു മറുപടി. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ പി.ബി നിലാപാടിനെപ്പറ്റി പാര്‍ട്ടി ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് തന്നെ ഇന്ന് വിശദീകരണം നല്‍കിയിട്ടുണ്ടെന്നും അതില്‍ അവ്യക്തതയില്ലെന്നും വി.എസ്.പറഞ്ഞു.

Malayalam News
Kerala News in English

7 Responses to “ജനങ്ങളെ കബളിപ്പിക്കാന്‍ ശ്രമം: വി.എസ്”

 1. MANJU MANOJ.

  സഖാവെ നമ്മുക്ക് ഡല്‍ഹിയിലെ പുലികളെ (വക്കിലന്മാരെ)
  കൊണ്ട് വന്നാലോ?????
  ആ വഴിക്ക് പത്തു ചക്രം സഖാവിനും കിട്ടും…..

 2. MANJU MANOJ.

  സഖാവെ,
  താങ്കള്‍ അധികാരം വിട്ടു ഇറങ്ങിയിട്ട് ആറ് മാസം ആയിട്ടുള്ളൂ….
  മുല്ലപെരിയരിന്റെ കാലാവതി കഴിഞ്ഞിട്ട് വര്‍ഷങ്ങളായി, അതും താങ്കളുടെ ചെറുപ്പ കാലത്ത്…..
  അധികാരത്തില്‍ ഇരുന്നപ്പോള്‍ തേങ്ങ തൊണ്ടയില്‍ കുരുങ്ങിയ പശുവിനെ പോലെ ആയിരുന്നു….
  ഒന്നും മിണ്ടില്ല….ഇടക്കൊരു ചീരല്‍…ഇടക്കൊരു വപോളിക്കല്‍ മാത്രം….
  യഥാര്‍ത്ഥത്തില്‍ ഉത്തരം താങ്ങി നില്‍ക്കുന്ന പല്ലിയെക്കള്‍ കഷ്ടമാണ് താങ്കളുടെ കാര്യം……
  ശത്രുക്കളെ ചീത്ത വിളിക്കാനും,ഗോഷ്ടികനിക്കാനും,കോടതി കയറ്റാനും അല്ലാതെ താങ്കള്‍ക്ക് എന്താണ് കഴിയുന്നത്‌?????
  പിള്ള നഷ്ട പെടുത്തിയ പണത്തില്‍ ഒരു രൂപ പോലും തിരിച്ചു പിടിക്കാന്‍ താങ്കള്‍ക്കോ താങ്കളുടെ വക്കില്‍മാര്‍ക്കോ കഴിഞ്ഞില്ല…..
  “”ജയിലില്‍ കിടന്നത് ഒരു പുണ്യമയി കരുതുന്നു പിള്ള ഇപ്പോള്‍….””
  ഭാവിയില്‍ പിള്ളയുടെ പേര് ഏതെങ്കിലും സമരത്തില്‍ പങ്കെടുത്തു ജയിലില്‍ കിടന്ന വകയില്‍ പെന്‍ഷന്‍ വരെ കിട്ടിയേക്കാം…
  അത് കൊടുക്കാന്‍ താങ്കളുടെ പര്ടിക്കാര് വരെ തയ്യാറായേക്കും….

  ദയവായി ഈ കാര്യത്തില്‍ എങ്കിലും ശത്രുത മറന്നു ,
  രാഷ്ടിയം മറന്നു ഒന്നായി ഒരു തിരുമാനത്തില്‍ ഉറച്ചു കേരളത്തിലെ ജനങ്ങള്‍ക്ക്‌ വേണ്ടി പോരടിക്കൂടെ?????

 3. അഷ്‌റഫ്‌ കൊല്ലം

  ഉമ്മന്‍ ചാണ്ടിക്ക് പണി ചെയ്യാന്‍ നടക്കുന്ന നിന്നെപോലുള്ളവര്‍ക്ക് ഇങ്ങനെയെ തോന്നൂ ….

 4. sadik

  ഉമ്മന്‍ ചാണ്ടിക്ക് പണി ചെയ്യാന്‍ നടക്കുന്ന നിന്നെപോലുള്ളവര്‍ക്ക് ഇങ്ങനെയെ തോന്നൂ ….അച്ചുമാമ ഇലകില്‍ കാണാമായിരുന്നു മുലപെരിയാര്‍ കേസ് ഇന്റെ പോക്ക് ഓര്‍മ്മകള്‍ ഉണ്ടായിരിക്കണം

 5. MANJU MANOJ.

  ആദ്യം സി പി എം ഒരു തിരുമാനത്തില്‍ എത്തു.
  എന്നിട്ട് എല്ലാവര്ക്കും കൂടി യു ഡി എഫ് നെ ചീത്ത വിളിക്കാം…..

  വി എസ ഒരു ചുക്കും അഞ്ചു വര്ഷം കൊണ്ട് മുല്ലപെരിയാര്‍ കാര്യത്തില്‍ ചെയിതില്ല…..

  ഉണ്ടെങ്കില്‍ ഒന്ന് വിശദമാകൂ……

  അന്ധമായ രാഷ്ട്രിയ വിരോധം ഒഴിവാകു…….

  ദുരന്തത്തെ നേരിടാന്‍ ഒരുമിക്കു…..

  അഷറഫ്, സാദിഖ്‌………

  എന്റെ അമ്മാവന്‍ അല്ല ചാണ്ടി,
  ഞാന്‍ കൊണ്ഗ്രസ്സു കാരിയുമല്ല…..
  ഞാന്‍ ഒരു കേരളിയനാണ്…..ഇന്ത്യ ക്കാരിയാണ്‌…….

  എരനകുലതും,കോട്ടയത്തും,ഇടുക്കിയിലും എല്‍ ഡി എഫ് സാമാജികര്‍ കുറവായതുകൊണ്ട് താത്പര്യ കുറവ് ഉണ്ടാകും…..

  എന്നാല്‍ കണ്ണൂരില്‍ ആയിരുന്നു ഈ ഡാം എങ്കില്‍ എല്‍ ഡി എഫ് ഇങ്ങനെ ആയിരുന്നുവോ പ്രതികരിക്കുക??????

  ദയവായി ഈ കാര്യത്തില്‍ എങ്കിലും ശത്രുത മറന്നു ,
  രാഷ്ടിയം മറന്നു ഒന്നായി ഒരു തിരുമാനത്തില്‍ ഉറച്ചു കേരളത്തിലെ ജനങ്ങള്‍ക്ക്‌ വേണ്ടി പോരടിക്കൂടെ?????

 6. Benny

  തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ജലസേചന മന്ത്രി ആയിരുന്ന 2006 -ഇല് ഡാമിലെ ജലനിരപ്പ്‌ 152 അടി ആക്കാന്‍ സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. കഴിഞ്ഞ ആറു വര്ഷം ആയിട്ട് അത് അവര്‍ക്ക് നടപ്പിലാക്കാന്‍ പറ്റിയോ? പുതിയ ഡാം എന്ന ആശയം തന്നെ വി എസ് മുഖ്യമന്ത്രി ആയിരുന്നപ്പോള്‍ ആണ് ശക്തമായി മുന്നോട്ടു വെയ്ക്കപ്പെട്ടത്‌. കേരളത്തിന്റെ വാദങ്ങള്‍ ദേശിയ തലത്തില്‍ അന്ഗീകരിക്കപെടുകയും രാഷ്ട്രീയ പരിഹാരത്തിനുള്ള ശ്രമങ്ങള്‍ ഏറെ പുരോഗതി നേടുകയും ചെയ്തത് എല്‍ ഡി എഫിന്റെ ഭരണ കാലത്താണ്. കരുണാകരന്‍ 79 ഇല് ചെയ്തതിനു ശേഷം കേരളത്തിന്‌ ഗുണകരമായി എന്തെങ്കിലും ചെയ്യാന്‍ കഴിഞ്ഞ ഏക സര്‍കാര്‍ വി എസ് ഇന്റെ ആണ്. അതും കരുണാനിധിയുടെ സമ്മര്‍ദ ശക്തിയെ അതിജീവിച്ചു!!! 2006 ഇല് ഉമ്മന്‍ – തിരുവഞ്ചൂര്‍ കൂട്ട് വീണ്ടും ഭരണത്തില്‍ വന്നിരുന്നെങ്കില്‍ മനോരമയുടെ വക്കീല്‍ ദാണ്ടാപാനി സര്‍ക്കാര്‍ എ ജി എന്ന സ്ഥാനത് പണ്ടേ എത്തി ഇതിനോടകം ജലനിരപ്പ്‌ 152 അടി ആക്കിയേനെ. കമ്പം, തേനി ഭാഗത്തുള്ള യു ഡി എഫ്ഫുകാരുടെ തോട്ടങ്ങള്‍ക്ക് നല്ല വിളവും മനോരമയുടെ തമിഴ്നാടിലെ റബര്‍ വ്യവസായങ്ങള്‍ക്കും കേരളത്തിലെ നുണ വ്യവസായങ്ങള്‍ക്കും നല്ല പുരോഗതിയും ഉണ്ടായേനെ… പിന്നെ ഡാം എങ്ങാനും പോട്ടിയിരുന്നേല്‍ ദുരിതാശ്വാസം അടിച്ചു മാറി പുതുപള്ളിയില്‍ വിതരണം ചെയ്യുകയും ചെയ്തേനെ.

 7. binu varghese

  2006 ല്‍ സുപ്രീം കോടതി അന്തിമ വിടി വന്നകാര്യം നിഗലോന്നും അറിഞ്ഞില്ലരിക്കും , ഡാമിലെ വെള്ളം 152 അടി ആകി ഉയര്‍ത്താം എന്നും ഡാം സുരക്ഷിതം ആണെന്നും പറഞ്ഞാണ് കേസ് തമിഴുനാടിനു അനുകൂലമായി വിധിച്ചതു,അവിടെനിന്നു ഈ കേസ് കുത്തി പൊക്കി കൊണ്ടുവന്നതും, 3 അംഗ കമ്മിഷനെ വെപ്പിച്ചടും ഈ മോശക്കാരന്‍ അച്യുതാന്ദന്റെ ഗവന്മേന്റാണ്. ചാകാന്‍ പോകുമ്പോഴും തമ്മില്‍ തല്ലാന്‍ നമുക്കെ KAZIU..

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.