vs-achuthanandanതിരുവനന്തപുരം: കെ.എം മാണി അവതരിപ്പിച്ച ബജറ്റ് മേഖലാപരമായ അസന്തുലിതാവസ്ഥക്ക് വഴിവെക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്ച്യുതാനന്ദന്‍. ഭൂപരിഷ്‌കരണത്തില്‍ കൈവെക്കാനുള്ള യു.ഡി.എഫിന്റെ നീക്കത്തിന്റെ സൂചനകള്‍ ബജറ്റ് പ്രഖ്യാപനത്തിലുണ്ട്. ഭൂപരിഷ്‌കരണം അട്ടിമറിക്കാന്‍ മാണി മുമ്പും ശ്രമിച്ചിരുന്നു.

ഒരു രൂപക്ക് അരി 20 ലക്ഷം കുടുംബങ്ങള്‍ക്ക് മാത്രമായി പരിമിതപ്പെടുത്തിയിരിക്കയാണ്. മുന്‍ സര്‍ക്കാറിന്റെ പദ്ധതികള്‍ പുതിയ രൂപത്തില്‍ അവതരിപ്പിക്കുകയാണ് ചെയ്തത്. 30 ലക്ഷം ബി.പി.എല്‍ കുടുംബങ്ങള്‍ക്ക് ഒരു രൂപക്ക് അരി നല്‍കുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തെക്കുറിച്ച് ബജറ്റ് ഒന്നും പറയുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

Subscribe Us: