vs-with-sureshkumarതിരുവനന്തപുരം: മൂന്നാര്‍ മുന്‍ ദൗത്യ സംഘത്തലവന്‍ കെ.സുരേഷ്‌കുമാറിനെതിരെ പ്രതിപക്ഷ നേതാവ് വി.എസ് അച്ച്യുതാനന്ദന്‍. കെ.സുരേഷ്‌കുമാറിന്റെ എല്ലാ നിലപാടുകളും ശരിയായിരുന്നില്ലെന്ന് വി.സ് വ്യക്തമാക്കി. ചെയ്യാന്‍ പാടില്ലാത്ത പലതും സുരേഷ്‌കുമാര്‍ ചെയ്തിരുന്നു.

തന്റെ കാലത്തെ മൂന്നാര്‍ ഒഴിപ്പിക്കലിനെ ഭരണകൂട ഭീകരതയായി കാണാനാവില്ല. വന്‍കിട കയ്യേറ്റക്കാരെ മാത്രമാണ് അവിടെ ഒഴിപ്പിച്ചത്. ആ നടപടിയെ കോടതി പോലും അനുകൂലിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

മൂന്നാര്‍ കയ്യേറ്റമൊഴിപ്പിക്കലുമായി ബന്ധപ്പെട്ട് സുരേഷ്‌കുമാറിന്റെ നിലപാടുകള്‍ക്കെതിരെ സി.പി.ഐ.എം ഔദ്യോഗിക നേതൃത്വം നേരത്തെ തന്നെ ശക്തമായി രംഗത്തെത്തിയിരുന്നു. എന്നാല്‍ ആ സമയങ്ങളിലെല്ലാം സുരേഷ്‌കുമാറിനെയും ദൗത്യസംഘത്തെയും വി.എസ് പിന്തുണക്കുകയായിരുന്നു.