എഡിറ്റര്‍
എഡിറ്റര്‍
മലപ്പുറം ഉപതെരഞ്ഞെടുപ്പില്‍ കോലിബി സഖ്യം പൊടിതട്ടിയെടുക്കാന്‍ ശ്രമം; ബി.ജെ.പിയുമായി കോണ്‍ഗ്രസിന് അവിശുദ്ധ കൂട്ടുകെട്ടെന്നും വി.എസ്
എഡിറ്റര്‍
Sunday 19th March 2017 9:55am

തിരുവനന്തപുരം: മലപ്പുറം ഉപതെരഞ്ഞെടുപ്പില്‍ കോലിബി സഖ്യം പൊടിതട്ടിയെടുക്കാന്‍ ശ്രമമെന്ന് ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ വി.എസ് അച്യുതാനന്ദന്‍.

നാല് വോട്ടിനും രണ്ട് സീറ്റിനും വേണ്ടി ഏത് ജനവിരുദ്ധ പാര്‍ട്ടിയുമായും കൂട്ടുകൂടാന്‍ കോണ്‍ഗ്രസിന് മടിയിലില്ലെന്നും ബി.ജെ.പിയുമായി കോണ്‍ഗ്രസ് അവിശുദ്ധ കൂട്ടുകെട്ടിന് ശ്രമിക്കുകയാണെന്നും വി.എസ് കുറ്റപ്പെടുത്തി.

ബി.ജെ.പിയുടെ മുന്നില്‍ കോണ്‍ഗ്രസ് പരുങ്ങു നില്‍ക്കുയാണെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.

കോണ്‍ഗ്രസിന്റെ കൂടെ ചേര്‍ന്നാല്‍ ബി.ജെ.പിയെ നേരിടാമെന്ന് ചിലര്‍ പറഞ്ഞു. അതിനുള്ള മറുപടിയാണ് യു.പി തിരഞ്ഞെടുപ്പ്.


Dont Miss കാരുണ്യ ലോട്ടറി ചികിത്സാ പദ്ധതിയില്‍ ക്രമക്കേട് ; ഉമ്മന്‍ചാണ്ടിക്കും കെ.എം മാണിക്കും വിജിലന്‍സിന്റെ ക്ലീന്‍ചിറ്റ് 


ബി.ജെ.പിയുടെ വെല്ലുവിളി നേരിടാന്‍ കോണ്‍ഗ്രസിനാവില്ലെന്നും കോടിയേരി പറഞ്ഞു. കഴിഞ്ഞ 10 ദിവസമായി കേരളത്തിലെ കോണ്‍ഗ്രസിന് തലയില്ല.

തലയില്ലാത്ത കെ.പി.സി.സിയാണ് ഇപ്പോഴുള്ളത്. ഇങ്ങനെത്തെ അവസ്ഥ ഇതുവരെ ഉണ്ടായില്ലില്ലെന്നും അദ്ദേഹം പറഞ്ഞു. ഇ.എം.എസ് അനുസ്മരണ പരിപാടിയില്‍ സംസാരിക്കുകായിരുന്നു ഇരുവരും.

Advertisement