എഡിറ്റര്‍
എഡിറ്റര്‍
കോളേജ് അടച്ചിട്ടവര്‍ക്ക് കുട്ടികളുടെ ഭാവി സംരക്ഷിക്കാന്‍ ബാധ്യതയുണ്ട്: വി.എസ് അച്യുതാനന്ദന്‍
എഡിറ്റര്‍
Sunday 5th February 2017 6:01pm

vs

തിരുവനന്തപുരം: ലോ അക്കാദമി അനിശ്ചിത കാലത്തേക്ക് അടച്ചിടാനുള്ള മാനേജ്‌മെന്റിന്റെ തീരുമാനത്തിനെതിരെ വി.എസ് അച്യുതാനന്ദന്‍. കോളേജ് അടച്ചിട്ടവര്‍ക്ക് വിദ്യാര്‍ത്ഥികളുടെ ഭാവി സംരക്ഷിക്കാന്‍ ബാധ്യതയുണ്ടെന്ന് വി.എസ് പറഞ്ഞു. സംഘര്‍ഷ സാധ്യതയുണ്ടെന്ന പേരിലാണ് അക്കാദമി അടച്ചിടാന്‍ മാനേജ്‌മെന്റ് തീരുമാനിച്ചത്.

കഴിയുന്നതെല്ലാം ചെയ്തിട്ടും സമരം അവസാനിപ്പിക്കാന്‍ സാധിച്ചില്ലെന്നും സമരമവസാനിച്ചാല്‍ മാത്രമേ കോളേജ് തുറക്കുകയുള്ളൂവെന്നും എന്‍. നാരായണന്‍ നായര്‍ പറഞ്ഞു. വിദ്യാര്‍ത്ഥി സമരം രാഷ്ട്രീയമായി മാറിയെന്നും നാരായണന്‍ നായര്‍ ആരോപിച്ചു.

അതേ സമയം വിദ്യാര്‍ത്ഥി സമരം തകര്‍ക്കുന്നതിന് വേണ്ടിയാണ് അക്കാദമി അനിശ്ചിത കാലത്തേക്ക് അടച്ചിടുന്നതെന്ന് വിദ്യാര്‍ത്ഥികള്‍ പറഞ്ഞു.


Read more: ഗുജറാത്ത് കലാപത്തിന് ശേഷം പോലും മോദിയെ പിന്തുണച്ചു: ഉദ്ധവ് താക്കറെ


സമരത്തിന് പിന്തുണയര്‍പ്പിച്ച് കോണ്‍ഗ്രസ് നേതാവ് എ.കെ ആന്റണി ഇന്ന് അക്കാദമിയിലെത്തിയിരുന്നു. മുഖ്യമന്ത്രി മുന്‍കൈയെടുത്ത് സമരം അവസാനിപ്പിക്കണമെന്നും വിദ്യാര്‍ഥി സംഘടനകളുമായുള്ള ചര്‍ച്ചയ്ക്കിടെ ഇറങ്ങിപ്പോയ വിദ്യഭ്യാസ മന്ത്രിയുടെ നടപടി അപക്വമാണെന്നും ആന്റണി പറഞ്ഞു.

ലോ അക്കാദമിയിലെ സമരം കേരളത്തില്‍ വളര്‍ന്നുവരുന്ന പെണ്‍കുട്ടികളുടെ കരുത്തിന്റെ പ്രതീകമാണെന്നും എ.കെ ആന്റണി പറഞ്ഞിരുന്നു.

ചര്‍ച്ചയ്ക്കിടെ ഇറങ്ങിപ്പോയ വിദ്യഭ്യാസ മന്ത്രിയെ വിമര്‍ശിച്ച് സി.പി.ഐ നേതാവ് പന്ന്യന്‍ രവീന്ദ്രനും രംഗത്തെത്തിയിരുന്നു.ചര്‍ച്ചയില്‍ 10 മിനിറ്റ് സഹനശക്തി കാട്ടിയിരുന്നെങ്കില്‍ സമരം ഇന്നലെ തീര്‍ന്നേനെ. അടിയന്തരമായി വിദ്യാഭ്യാസമന്ത്രി വീണ്ടും പ്രശ്‌നത്തില്‍ ഇടപെടണം. പാദസേവ നടത്തുന്നത് ശരിയല്ലെന്നും പന്ന്യന്‍ പറഞ്ഞിരുന്നു.

Advertisement