എഡിറ്റര്‍
എഡിറ്റര്‍
‘അമ്മ’യുടെ നിലപാട് തെറ്റ്; താര സംഘടനയെ വിമര്‍ശിച്ച് വി.എസ്
എഡിറ്റര്‍
Friday 30th June 2017 6:31pm

 

തിരുവനന്തപുരം: കൊച്ചിയില്‍ നടി അക്രമിക്കപ്പെട്ടതുമായി ബന്ധപ്പെട്ട് താര സംഘടനയായ അമ്മ സ്വീകരിക്കുന്നത് സ്ത്രീ
വിരുദ്ധ നിലപാടെന്ന് ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ വി.എസ് അച്യുതാനന്ദന്‍. പൊലീസ് കേസ് കൈകാര്യം ചെയ്തത് ശരിയായ രീതിയിലല്ലെന്നും വി.എസ് പറഞ്ഞു.


Also read ‘രണ്ടില താമരയിലോ?’ എല്ലാവരോടും മൃദുസമീപനം ബി.ജെ.പിയോടും അതുതന്നെയെന്ന് കെ.എം മാണി


‘വളരെ തെറ്റായ രീതിയിലാണ് അമ്മ വിഷയം കൈകാര്യം ചെയ്തിരിക്കുന്നത്. സ്ത്രീകളുടെ നേരെ നടന്ന അക്രമത്തെ വളരെ ശക്തിയായ രീതിയില്‍ എതിര്‍ക്കുകയാണ് വേണ്ടത്.’ വി.എസ് മാധ്യമങ്ങളോട് പറഞ്ഞു.

ഇന്നലെ നടന്ന സംഘടനയുടെ വാര്‍ത്താസമ്മേളനവും നിലപാടുകളും സംഘടനക്കെതിരെ വ്യാപക പ്രതിഷേധത്തിന് വഴി തെളിയിച്ചിരുന്നു. ഇതിന് പിന്നാലെ താരങ്ങള്‍ക്കെതിരെയും സംഘടനയുടെ നിലപാടുകള്‍ക്കെതിരെയും ചലച്ചിത്ര രംഗത്തുള്ളവരുള്‍പ്പെടെ രംഗത്ത് വന്നിരുന്നു.


Dont miss ‘മുസ്‌ലിം പെണ്‍കുട്ടികളെയെല്ലാം റേപ് ചെയ്ത് അവര്‍ക്ക് കുട്ടികളെ ഉണ്ടാക്കണം’; ബലാത്സംഗത്തിന് ആഹ്വാനം ചെയ്ത് മലയാളി


അമ്മയുടെ യോഗത്തിനുശേഷം നടന്ന വാര്‍ത്താസേളനത്തില്‍ എം.എല്‍.എമാരായ മുകേഷും ഗണേഷ് കുമാറുമായിരുന്നു മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കിയത്. ഇരുവരുടെയും സംസാര രീതിയും വിമര്‍ശനങ്ങള്‍ക്ക് വഴിതെളിയിച്ചിരുന്നു ഇതിനു പിന്നാലെയാണ് വി.എസിന്റെ വിമര്‍ശനം.

Advertisement