എഡിറ്റര്‍
എഡിറ്റര്‍
ആ വാര്‍ത്ത സത്യമാകാതിരിക്കട്ടെ!; കേരള കോണ്‍ഗ്രസ് സഖ്യത്തെ എതിര്‍ത്ത് വി.എസ് അച്യുതാനന്ദന്‍ രംഗത്ത്; മാണിക്കെതിരായ ആരോപണങ്ങളില്‍ ഉറച്ചു നില്‍ക്കുന്നുവെന്നും വി.എസ്
എഡിറ്റര്‍
Wednesday 3rd May 2017 7:23pm

തിരുവനന്തപുരം: കെ.എം.മാണിക്കെതിരായ ആരോപണങ്ങളില്‍ താന്‍ ഇപ്പോഴും ഉറച്ച് നില്‍ക്കുന്നതായി ഭരണ പരിഷ്‌കരണ കമ്മീഷണ്‍ ചെയര്‍മാന്‍ വിഎസ് അച്യുതാനന്ദന്‍. കോട്ടയത്തെ വാര്‍ത്ത സത്യമാകാതിരിക്കട്ടേയെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, മാണിക്കെതിരെ ഉന്നയിച്ച ആരോപണങ്ങളില്‍ ഇന്നും ഉറച്ചു നില്‍ക്കുന്നുവെന്നും വി.എസ് വ്യക്തമാക്കി.

നേരത്തെ, കോട്ടയം ജില്ലാ പഞ്ചായത്തിലെ പ്രസിഡന്‍ഡിനായുള്ള തിരഞ്ഞെടുപ്പില്‍ സി.പി.ഐ.എം പിന്തുണ സ്വീകരിച്ചതില്‍ എതിര്‍പ്പുമായി ജോസഫ് ഗ്രൂപ്പ് രംഗത്തെത്തിയിരുന്നു. സി.പി.ഐ.ഐം പിന്തുണ തേടാനുള്ള തീരുമാനം പാര്‍ട്ടിയില്‍ ആലോചിച്ച് എടുത്തതല്ലെന്നായിരുന്നു ജോസഫ് ഗ്രൂപ്പിലെ പ്രമുഖ നേതാവായ മോന്‍സ് ജോസഫ് പറഞ്ഞത്.എല്‍ഡിഎഫില്‍ ചേരണമെങ്കില്‍ പാര്‍ട്ടിയുടെ ഉന്നതാധികാര സമിതി ചര്‍ച്ചചെയ്യണമെന്നും അദ്ദേഹം പറഞ്ഞു.


Also Read: പ്രതിഫലത്തിലും ടേക്ക് ഓഫ്: മഞ്ജു വാര്യരേയും നയന്‍താരയും പിന്തള്ളി ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നടിയായി പാര്‍വ്വതി; പ്രതിഫലം ഒരു കോടി


ഇന്ന് നടന്ന കോട്ടയം ജില്ലാ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസിനെ സി.പി.ഐ.എം പിന്തുണച്ചിരുന്നു. കേരള കോണ്‍ഗ്രസിലെ സഖറിയാസ് കുതിരവേലി ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. തീരുമാനിക്കുകയായിരുന്നു.

Advertisement