തിരുവനന്തപുരം: എല്‍ ഡി എഫിന് 2005 നേക്കാള്‍ കൂടുതല്‍ വിജയസാധ്യതയുണ്ടെന്ന് മുഖ്യമന്ത്രി വി എസ് അച്ച്യൂതാനന്ദന്‍ പറഞ്ഞു. കോണ്‍ഗ്രസിന്റെ കള്ളപ്രചാരണങ്ങള്‍ കേന്ദ്ര ആഭ്യന്തര സഹമന്ത്രി ഏറ്റെടുത്തിരിക്കുകയാണെന്നും മുഖ്യമന്ത്രി വി എസ് വ്യക്തമാക്കി.

സംസ്ഥാനത്ത് എല്‍ ഡി എഫ് ചരിത്രവിജയം നേടുമെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ വ്യക്തമാക്കിയിട്ടുണ്ട്. വര്‍ഗ്ഗീയ കക്ഷികളെ കൂട്ടുപിടിച്ച യു ഡി എഫിന് കനത്ത പരാജയമാകും തദ്ദേശ തിരഞ്ഞെടുപ്പ് സമ്മാനിക്കുകയെന്നും പിണറായി പറഞ്ഞു.