Administrator
Administrator
വകുപ്പുവിഭജനം അഴിമതിയിലേക്ക് നയിക്കുമെന്ന് വി.എസ്
Administrator
Saturday 28th May 2011 10:05am

vs-achuthanandanതിരുവനന്തപുരം: തദ്ദേശവകുപ്പ് വിഭജനം അഴിമതിയിലേക്ക് നയിക്കുമെന്ന് പ്രതിപക്ഷനേതാവ് വി.എസ് അച്ച്യുതാനന്ദന്‍. എം.കെ മുനീര്‍ ആവശ്യപ്പെട്ടിട്ടും വകുപ്പ് വിഭജനം റദ്ദാക്കാന്‍ മുഖ്യമന്ത്രി തയ്യാറായില്ലെന്നും അച്ച്യുതാനന്ദന്‍ ആരോപിച്ചു.

തദ്ദേശവകുപ്പ് മൂന്നായി വിഭജിച്ചത് അഴിമതിയിലേക്ക് നയിക്കും. വകുപ്പുവിഭജനത്തില്‍ അഭിപ്രായഭിന്നതയുണ്ടെന്ന് മുനീര്‍ വ്യക്തമാക്കിയിരുന്നു. എന്നിട്ടും വകുപ്പുവിഭജനം റദ്ദാക്കാന്‍ മുഖ്യമന്ത്രി തയ്യാറായാകാത്തത് ന്യായീകരിക്കാനാകില്ലെന്ന് വി.എസ് പറഞ്ഞു.

വകുപ്പുവിഭജനം ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കും. മുഖ്യമന്ത്രി ഒന്നുപറയുമ്പോള്‍ മുനീര്‍ മറ്റൊന്നാണ് പറയുന്നത്. ഒരു കാര്യം സാധിക്കാന്‍ വേണ്ടി ജനങ്ങള്‍ക്ക് മൂന്നുമന്ത്രിമാരെ കാണേണ്ട ഗതികേട് വകുപ്പുവിഭജനത്തിലൂടെ സംജാതമാകും.

ഡോക്ടര്‍മാരുടെ സ്വകാര്യപ്രാക്ടീസ് പുനസ്ഥാപിക്കുന്നത് അധികാരത്തില്‍ വരുന്നവര്‍ക്ക് തുട്ടുകിട്ടാനുള്ള സൗകര്യമൊരുക്കും. തുട്ട് കിട്ടുന്ന വകുപ്പുകളെല്ലാം കുഞ്ഞാലിക്കുട്ടി തട്ടിയെടുത്തുവെന്നും വി.എസ് അഭിപ്രായപ്പെട്ടു.

Advertisement