Categories

‘സാംസ്‌കാരിക രംഗത്ത് ഇടതുപക്ഷ മേല്‍ക്കൈ കെട്ടിപ്പടുക്കണം’

കാസര്‍ക്കോട്: സാംസ്‌കാരികരംഗത്ത് ഇടതുപക്ഷ മേല്‍ക്കൈ കെട്ടിപ്പടുക്കണമെന്ന് മുഖ്യമന്ത്രി വി.എസ് അച്ച്യുതാനന്ദന്‍. വെള്ളൂര്‍ ജവഹര്‍ വായനശാലയുടെ ഭാഗമായുള്ള ചിത്രശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു വി.എസ്

സാംസ്‌കാരികരംഗത്തെ ജീര്‍ണത ഇല്ലാതാകണമെങ്കില്‍ സമൂഹം ഈ രംഗത്ത് ഇടപെടണം. ജാതി-വര്‍ഗീയ സംഘടനകള്‍ സ്വത്വരാഷ്ട്രീയം ഉയര്‍ത്തിപ്പിടിച്ച് സമൂഹത്തിനുമേല്‍ മേധാവിത്തം നേടാന്‍ ശ്രമിക്കുകയാണ്. ഇതിനെ ചെറുത്തു തോല്‍പ്പിക്കാന്‍ സാംസ്‌കാരിക രംഗത്ത് ഇടതുപക്ഷ മേല്‍ക്കൈ ആവശ്യമാണെന്ന് അച്ച്യുതാനന്ദന്‍ പറഞ്ഞു.

സാംസ്‌കാരികപ്രവര്‍ത്തകര്‍ക്കിടയില്‍ അഭിപ്രായവ്യത്യാസം സ്വാഭാവികമാണ്. എന്നാല്‍ ഈ വ്യത്യസ്ത അഭിപ്രായങ്ങളെ ക്രോഡീകരിച്ച് ഇടതുപക്ഷം സാംസ്‌കാരികരംഗത്ത് വേരുന്നിയാല്‍ മാത്രമേ സമൂഹത്തില്‍ അപചയം ഇല്ലാതാക്കാനാകൂ. വ്യത്യസ്ത അഭിപ്രായങ്ങള്‍ സമൂഹത്തില്‍ പ്രയോജനകരമായ സംവാദത്തിന് ഇടയാക്കുമെന്നും അച്ച്യുതാനന്ദന്‍ വ്യക്തമാക്കി.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.