Categories

ജനീവ കണ്‍വെന്‍ഷന് അഭിനന്ദനം: മുഖ്യമന്ത്രി

vs-achuthanandanതിരുവനന്തപുരം: എന്‍ഡോസള്‍ഫാന് ആഗോളനിരോധനം ഏര്‍പ്പെടുത്തിയ ജനീവ കണ്‍വെന്‍ഷന് മുഖ്യമന്ത്രി വി.എസ് അച്ച്യുതാനന്ദന്‍ അഭിനന്ദനം അറിയിച്ചു. എന്‍ഡോസള്‍ഫാന്‍ ഇരകളുടെ ദുരിതം കേന്ദ്രസര്‍ക്കാര്‍ മനസിലാക്കിയില്ലെന്നും എന്നാല്‍ അന്താരാഷ്ട്രസമൂഹം ഇത് കണക്കിലെടുത്തുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

എന്‍ഡോസള്‍ഫാന്‍ കമ്പനി കേന്ദ്രത്തിലെ മന്ത്രിമാരെ കോഴകൊടുത്ത് സ്വാധീനിക്കുകയായിരുന്നു. എന്നാല്‍ അന്താരാഷ്ട്ര സമൂഹത്തിന്റെ സമ്മര്‍ദ്ദങ്ങള്‍ക്ക് മുമ്പില്‍ ഇന്ത്യയുടെ വാദത്തിന് ശക്തിയില്ലാതെയായി. കാസര്‍ക്കോട്ടെ ദുരിതബാധിതരുടെ ദയനീയ സ്ഥിതി വ്യക്തമാക്കുന്ന ചിത്രങ്ങളും റിപ്പോര്‍ട്ടുകളും എന്‍ഡോസള്‍ഫാന്‍ നിരോധിക്കുന്നതിന് കാരണമായി എന്നും വി.എസ് അച്ച്യുതാനന്ദന്‍ പറഞ്ഞു.

പ്രതിപക്ഷനേതാവായ കാലം മുതല്‍തന്നെ താന്‍ എന്‍ഡോസള്‍ഫാന്‍ നിരോധിക്കുന്നതിനായി പ്രയത്‌നിച്ചിരുന്നു. എന്നാല്‍ അന്നത്തെ സംസ്ഥാന സര്‍ക്കാര്‍ വേണ്ട നടപടിയെടുക്കാന്‍ തയ്യാറായിരുന്നില്ലെന്ന് അച്ച്യുതാനന്ദന്‍ ആരോപിച്ചു. കാലങ്ങളായി താന്‍ നടത്തിയ എന്‍ഡോസള്‍ഫാന്‍ പോരാട്ടങ്ങളുടെ കൂടി വിജയമാണ് ഈ നിരോധനമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.