Categories

ചരിത്രം ആവര്‍ത്തിക്കുന്നു; വി.എസ് മത്സരിക്കും

ന്യൂദല്‍ഹി: സി.പി.ഐ.എം സംസ്ഥാന കമ്മിറ്റി തീരുമാനത്തെ ഒരിക്കല്‍ക്കൂടി അട്ടിമറിച്ച് വി.എസിന് സ്ഥാനാര്‍ത്ഥിത്വം. പാര്‍ട്ടി സംസ്ഥാന കമ്മിറ്റിയുടെ തീരുമാനം വി.എസിന് എതിരായിട്ടും ശക്തമായ ജനവികാരത്തിന് കീഴടങ്ങിയും പി.ബി തീരുമാനത്തിന് വഴങ്ങിയുമാണ് പാര്‍ട്ടി തീരുമാനം. മലമ്പുഴ മണ്ഡലത്തില്‍ നിന്ന് വി.എസ് ജനവിധി തേടുമെന്ന് സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ചിറ്റൂര്‍, പൂഞ്ഞാര്‍ എന്നീ മണ്ഡലങ്ങളിലൊഴിച്ചുള്ള മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളുടെ ലിസ്റ്റും പിണറായി പ്രഖ്യാപിച്ചു.

വി.എസിനെ പാര്‍ട്ടിയില്‍ നിന്ന് അടര്‍ത്തമാറ്റാന്‍ ശ്രമിക്കേണ്ടെന്ന് പിണറായി പറഞ്ഞു. വി.എസ് പാര്‍ട്ടിയുടെ അനിഷേധ്യ ഭാഗമാണ്. അദ്ദേഹം ജീവിച്ചിരിക്കുമ്പോള്‍ മറ്റൊരു ആലോചനക്ക് ഇവിടെ പ്രസക്തിയില്ല. തീരുമാനങ്ങളില്‍ വി.എസും പങ്കാളിയാണെന്നും പിണറായി പറഞ്ഞു.

വി.എസിനെ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ നിന്നും എന്നെന്നേക്കുമായി മാറ്റിനിര്‍ത്താനുള്ള സംസ്ഥാന കമ്മിറ്റിയുടെ അജണ്ടയാണ് ഇതോടെ പൊളിഞ്ഞത്. സംസ്ഥാന കമ്മിറ്റി തീരുമാനത്തിനെതിരെ പാര്‍ട്ടിപ്രവര്‍ത്തകരിലും പൊതുജനങ്ങളിലും ശക്തമായ പ്രതിഷേധമുയര്‍ന്നിരുന്നു. ഇതിന് പുറമെ പൊളിറ്റ്ബ്യൂറോയും വി.എസിന് വേണ്ടി രംഗത്ത് വന്നു.

ഇന്നലെയും ഇന്ന് രാവിലെയുമായി നടന്ന ചര്‍ച്ചകള്‍ക്കൊടുവിലാണ് അവെയ്‌ലബിള്‍ പി.ബിയില്‍ നിര്‍ണായക തീരുമാനമുണ്ടായത്. വി.എസ് ജനപ്രിയനായ നേതാവാണെന്നും അദ്ദേഹം മത്സരിക്കുന്നത് മുന്നണിയുടെ ജയത്തിന് സഹായകരമാവുമെന്നും നേരത്തെ തന്നെ പൊളിറ്റ്ബ്യൂറോയിലെ പല അംഗങ്ങള്‍ക്കും അഭിപ്രായമുയര്‍ന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ വി.എസിനെ മത്സരിപ്പിക്കണമെന്നാണ് പി.ബി നിലപാടെന്ന് സംസ്ഥാനത്തെ അറിയിക്കാനും തീരുമാനമായിരുന്നു.

എന്നാല്‍ കഴിഞ്ഞ സംസ്ഥാന കമ്മിറ്റി യോഗത്തില്‍ പി.ബിയുടെ ഈ നിലപാട് പ്രകാശ് റിപ്പോര്‍ട്ട് ചെയ്തില്ല. ഇത് പി.ബി അംഗങ്ങള്‍ക്കിടയില്‍ കടുത്ത അഭിപ്രായ വ്യത്യാസത്തിനാടയാക്കി. നേരത്തെ തന്നെ പി.ബി എടുത്ത തീരുമാനം സംസ്ഥാനത്തെ അറിയിക്കാനാണ് ഇന്നത്തെ പി.ബി യോഗത്തില്‍ തീരുമാനമായിരുന്നു. ഇതെ തുടര്‍ന്ന് തീരുമാനം അടിയന്തരമാായി സംസ്ഥാന കമ്മിറ്റിയെ അറിയിക്കുകയും പിണറായി അത് പ്രഖ്യാപിക്കുകയുമായിരുന്നു.

അവൈലബിള്‍ പി.ബി യോഗത്തില്‍ ഏഴ് പേരാണ് പങ്കെടുത്തത്. പ്രകാശ് കാരാട്ട്, ബൃന്ദകാരാട്ട്, എം.കെ പാന്ഥെ, സീതാറാം യെച്ചൂരി, വരദരാജ്, എസ്.ആര്‍.പി, മുഹമ്മദ് അമീന്‍ എന്നവരാണ് യോഗത്തില്‍ പങ്കെടുത്തത്. ആകെ 14 പേരാണ് പി.ബി അംഗങ്ങള്‍.

കോടിയേരി തലശ്ശേരിയില്‍

കോടിയേരി ബാലകൃഷ്ണന്‍ തലശേരിയിലും കേന്ദ്രക്കമ്മറ്റിയംഗങ്ങളായ പി കെ ഗുരുദാസന്‍ കൊല്ലത്തും എം എ ബേബി കുണ്ടറയിലും ഇ പി ജയരാജന്‍ മട്ടന്നൂരിലും എം സി ജോസഫൈന്‍ കൊച്ചിയിലും തോമസ് ഐസക് ആലപ്പുഴയിലും മല്‍സരിക്കും. ഡി.വൈ.എഫ്.ഐ അഖിലേന്ത്യ പ്രസിഡന്റ് പി ശ്രീരാമകൃഷ്ണന്‍ പൊന്നാനിയിലും സംസ്ഥാനസെക്രട്ടറി ടി വി രാജേഷ് കല്ല്യാശേരിയിലും ജനാധിപത്യമഹിളഅസോസിയേഷന്‍ സംസ്ഥാനസെക്രട്ടറി കെ കെ ശൈലജ പേരാവൂരിലും മല്‍സരിക്കും. കേന്ദ്രഭരണ പ്രദേശമായ മാഹിയില്‍ ടി കെ ഗംഗാധരന്‍നും മല്‍സരിക്കും. പൂഞ്ഞാറിലും ചിറ്റൂരിലും മല്‍സരിക്കുന്നവരുടെ പേരുകള്‍ പിന്നീട് അറിയിക്കും

7 Responses to “ചരിത്രം ആവര്‍ത്തിക്കുന്നു; വി.എസ് മത്സരിക്കും”

 1. jithesh.p

  പിണറായി bewareee

 2. Ranjith Kodoor

  PB powered up!!!!. Thanks to Vrunda karat,Yechoori,Pandhe….Like great Leaders.

 3. rajesh r

  BRAVOOOOO!!!!!!!!!!!!
  party finally bowed to people

 4. sreekanth

  ലാല്‍സലാം സഖാവെ……

 5. WE ..YES...

  RED SALUTE TO BRINDA KARATT AND YECHOORI….

 6. WE ..YES...

  WE WILL NOT ALLOW ANYBODY TO DESTROY OUR PARTY..
  Yes,…he is coming with entire power…
  VS…the real communist………

 7. Gopan Mulavukadu.

  പിണറായിയുടെ തരികിട പരിപാടികള്‍ വി എസ് നോട് വേണ്ട!!!!!!!!!!!!!!!

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.