തിരുവനന്തപുരം: ലോട്ടറി വിഷയത്തില്‍ സി.ബി.ഐ അന്വേഷണത്തിന് ആവശ്യപ്പെട്ടത് സര്‍ക്കാര്‍ കാര്യമാണെന്ന് മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍. സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രി കത്തയച്ച കാര്യം അറിഞ്ഞില്ലെന്ന പിണറായി വിജയന്റെ പ്രതികരണത്തെക്കുറിച്ച് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോഴായിരുന്നു വി.എസിന്റെ മറുപടി. മാധ്യമപ്രവര്‍ത്തകരുടെ ആവര്‍ത്തിച്ചുള്ള ചോദ്യത്തിന് ഇതെല്ലാം സര്‍ക്കാര്‍ കാര്യമാണെന്നായിരുന്നു വി.എസിന്റെ പ്രതികരണം.

സ്മാര്‍ട്‌സിറ്റി വിഷയത്തില്‍ ടീംകോം നിയമം ലംഘിച്ചുവെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. നിരവധി നിയമലംഘനങ്ങളാണ് വി.എസ് നടത്തിയത്. ടീകോമിന്റെ ഇപ്പോഴത്തെ ക്ഷണം ഔദ്യോഗികമല്ലെന്നും വി.എസ് വ്യക്തമാക്കി.