Categories

വി.എസ് വേട്ടയാടി; ജയിലില്‍ വെച്ച് അന്ത്യം സംഭവിച്ചേക്കാം

ഇടമലയാര്‍ കേസില്‍ ആര്‍.ബാലകൃഷ്ണപ്പിള്ള കുറ്റക്കാരനാണെന്ന് സുപ്രീം കോടതി. ഒരു വര്‍ഷം കഠിന തടവും പതിനായിരം രൂപ പിഴയും അടക്കാന്‍ കോടതി വിധിച്ചു. ബാലകൃഷ്ണപ്പിള്ളക്കൊപ്പം മൂന്ന് പേരെയും കുറ്റക്കാരാണെന്ന് കണ്ടെത്തിയിട്ടുണ്ട്. കരാറുകാരന്‍ പി.കെ സജീവും കെ.എസ്.ഇ.ബി മുന്‍ ചെയര്‍മാന്‍ രാമഭദ്രന്‍ നായരുമാണ് മറ്റ് പ്രതികള്‍.

ബാലകൃഷ്ണപ്പിള്ളയെ വെറുതെവിട്ടുകൊണ്ടുള്ള ഹൈക്കോടതി വിധിക്കെതിരെ വി.എസ് അച്യുതാനന്ദനാണ് സുപ്രീം കോടതിയില്‍ ഹരജി നല്‍കിയത്. 20 വര്‍ഷം നീണ്ട നിയമപോരാട്ടത്തിനൊടുവിലാണ് സുപ്രീംകോടതിയുടെ നിര്‍ണ്ണായക വിധി.

ജസ്റ്റസുമാരായ ബി.സദാശിവം, വി.എസ് ചൈഹാന്‍ എന്നിവരടങ്ങിയ ബെഞ്ചാണ് ശിക്ഷ വിധിച്ചത്. വി.എസിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ ശാന്തിഭൂഷണ്‍ വൈദ്യുതി മന്ത്രിയെന്ന നിലയില്‍ ആര്‍. ബാലകൃഷ്ണപിള്ള സ്വീകരിച്ച നടപടികള്‍ ക്രമക്കേടിനു വഴിവെച്ചുവെന്ന് വാദിച്ചു. വൈദ്യുതി ബോര്‍ഡിനെ നോക്കുകുത്തിയാക്കി മന്ത്രിയെന്ന നിലയില്‍ പിള്ളയാണ് തീരുമാനങ്ങളെടുത്തിരുന്നത്. ടെന്‍ഡര്‍ തുക നിശ്ചയിക്കുന്നതില്‍ മന്ത്രി നേരിട്ട് ഇടപെട്ടിരുന്നു. നേരത്തേ നല്‍കിയതിനേക്കാള്‍ ഏഴിരട്ടി തുകയാണ് പുതിയ കരാറുകാരന് പിള്ള ഇടപെട്ട് നല്‍കിയത്. മൂന്നു കൊല്ലത്തിനകം തുക ഏഴിരട്ടിയാവില്ല അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇടമലയാര്‍കേസില്‍ വിധിപറയവേ സുപ്രീംകോടതി ചില സുപ്രധാന നിരീക്ഷണങ്ങള്‍ നടത്തിയിട്ടുണ്ട്. രാഷ്ട്രീയനേതാക്കള്‍ പ്രതിയായ കേസുകളുടെ വിചാരണവൈകുന്നതില്‍ സുപ്രീംകോടതി ആശങ്ക പ്രകടിപ്പിച്ചു. ഇത്തരം ആളുകള്‍ ഉള്‍പ്പെടുന്ന കേസുകളുടെ അന്വേഷണവും വിചാരണയും വേഗത്തിലാക്കാന്‍ ശ്രദ്ധിക്കണമെന്നും സുപ്രീംകോടതി നിരീക്ഷിച്ചു.

ഇടമലയാര്‍ അണക്കെട്ട് നവീകരണപ്രവര്‍ത്തനത്തില്‍ കരാറുകാരന് അധികലാഭം ലഭിക്കാന്‍ ബാലകൃഷ്ണപിള്ള നീക്കംനടത്തിയെന്നത് തെളിഞ്ഞെന്നും സുപ്രീംകോടതി വ്യക്തമാക്കി. രണ്ടുവര്‍ഷം വരെ തടവ് ലഭിക്കാവുന്ന കേസാണിതെന്നും എന്നാല്‍ ഒരുവര്‍ഷം വരെ വാദവും വിചാരണയും നീണ്ടതിനാല്‍ ശിക്ഷ ഒരുവര്‍ഷമാക്കി ചുരുക്കുകയാണെന്നും സുപ്രീംകോടതി വിധിപ്രഖ്യാപിക്കവേ വ്യക്തമാക്കി.

വി.എസ്സിനു വേണ്ടി മാലിനി പൊതുവാള്‍, ദീപക് പ്രകാശ്, സംസ്ഥാന സര്‍ക്കാറിനു വേണ്ടി ആര്‍.എസ്. സോധി, സ്റ്റാന്‍ഡിങ് കോണ്‍സല്‍ പി.വി. ദിനേശ്, ആര്‍. ബാലകൃഷ്ണപിള്ളയ്ക്കു വേണ്ടി അമരീന്ദര്‍ സരീന്‍, ഇ.എം.എസ്. അനാം എന്നിവരാണ് ഹാജരായത്.

ഇടമലയാര്‍ കേസ്
1982 ല്‍ ഇടമലയാര്‍ പദ്ധതിയുടെ ടണലും ഷാഫ്റ്റും നിര്‍മിക്കുന്നതിന് അധിക തുകയ്ക്ക കരാര്‍ നല്‍കിയതു വഴി സംസ്ഥാന ഖജനാവിനു 2 കോടി രൂപയുടെ നഷ്ടം ഉണ്ടായി എന്നാണു കേസ്. 1985 ല്‍ വിജിലന്‍സ് കമ്മിഷന്‍ അന്വേഷിച്ച കേസാണിത്. ഇതേത്തുടര്‍ന്നു ജസ്റ്റിസ് സുകുമാരന്‍ അധ്യക്ഷനായ അന്വേഷണ സമിതിയും കേസ് അന്വേഷിച്ചു ബാലകൃഷ്ണപിള്ള അടക്കമുള്ളവരെ കുറ്റക്കാരാണെന്നു പ്രഖ്യാപിച്ചിരുന്നു.

കേസ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടു പ്രതികള്‍ സുപ്രീംകോടതിയെ സമീപിച്ചു. എന്നാല്‍ ഇതിനെതിരേ വി.എസ്. അച്യുതാനന്ദന്‍ വീണ്ടും കോടതിയെ സമീപിച്ചു. തുടര്‍ന്നാണു വിചാരണ നടത്താമെന്നു സുപ്രീംകോടതി ഉത്തരവിട്ടത്. വിചാരണ കോടതി ബാലകൃഷ്ണ പിള്ള ഉള്‍പ്പെടെ മൂന്നു പേര്‍ക്ക് അഞ്ചു വര്‍ഷം തടവ് വിധിച്ചു. ഇതിനെതിരേ നല്‍കിയ ഹര്‍ജിയില്‍ ഹൈക്കോടതി ശിക്ഷ റദ്ദാക്കി. ഇതിനെതിരേ വി.എസ്. അച്യുതാനന്ദന്‍ വീണ്ടും സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. ഈ കേസിലാണ് ഇപ്പോള്‍ വിധി വന്നിരിക്കുന്നത്.

സുപ്രീംകോടതിയുടെ വിധി മുഖ്യമന്ത്രി അച്ച്യുതാനന്ദന് കൂടുതല്‍ കരുത്തു നല്‍കും. അഴിമതിക്കെതിരേ സന്ധിയില്ലാ സമരം നടത്തുമെന്ന തന്റെ പ്രഖ്യാപനങ്ങള്‍ യാഥാര്‍ത്ഥ്യമാക്കുന്നതില്‍ ഇടമലയാര്‍ കേസിലെ വിധി അച്ച്യുതാനന്ദനെ സഹായിക്കുമെന്നത് ഉറപ്പാണ്.

വി.എസിന്റെ പോരാട്ട വിജയം

ഇടമലയാര്‍ കേസില്‍ ആര്‍. ബാലകൃഷ്ണപ്പിള്ളക്കെതിരെ വി.എസ് അച്യുതാനന്ദന്‍ നടത്തിയ പോരാട്ടത്തിന്റെ വിജയം കൂടിയാണ് ഇ്‌പ്പോഴത്തെ വിധി. 1998ലാണ് കേസില്‍ ബാലകൃഷ്ണപ്പിള്ളയെ വെറുതെ വിട്ടുകൊണ്ട് കോടതി വിധിയുണ്ടാകുന്നത്. ഇതിനെതിരെ സംസ്ഥാന സര്‍ക്കാര്‍ അപ്പീല്‍ നല്‍കിയെങ്കിലും കീഴ്‌ക്കോടതി വിധി ഹെക്കോടതി അംഗീകരിച്ചു.

ഇതിനെതിരെ സംസ്ഥാനം അപ്പീല്‍ ഹരജി പോവാന്‍ വിസമ്മതിച്ചപ്പോള്‍ പ്രതിപക്ഷ നേതാവായിരിക്കെ വി.എസ് അച്യുതാനന്ദനാണ് 2005ല്‍ സുപ്രീം കോടതിയില്‍ പോയത്. 2006ല്‍ അപ്പീല്‍ പരഗിണിച്ച കോടതി പിന്നീട് തുടര്‍ നടപടികളൊന്നും സ്വീകരിച്ചില്ല. ഇതെ തുടര്‍ന്ന് കേസ് വേഗത്തില്‍ പരിഗണിക്കണമെന്നാവശ്യപ്പെട്ട് വി.എസ് വീണ്ടും അപേക്ഷ നല്‍കി. ഇതനുസരിച്ചാണ് കോടതി കേസ് നടപടികള്‍ വേഗത്തിലാക്കി വിധി പ്രസ്താവിച്ചത്.

സംസ്ഥാന സര്‍ക്കാര്‍ അപ്പീല്‍ പോകാത്ത കേസില്‍ വി.എസിന് സ്വന്തം നിലയില്‍ അപ്പീല്‍ പോവാന്‍ അവകാശമില്ലെന്നായിരുന്നു ബാലകൃഷ്ണപ്പിള്ളയുടെ അഭിഭാഷകര്‍ പ്രധാനമായും ആരോപിച്ചത്. എന്നാല്‍ കോടതി ഈ വാദം അംഗീകരിച്ചല്ല.

‘വി.എസ് വേട്ടയാടി; ജയിലില്‍ പോകുന്നത് നാടിന് വേണ്ടി’

തിരുവനന്തപുരം:താന്‍ നിരപരാധിയാണെന്നും ജയിലില്‍ പോകുന്നത് നാടിന് വേണ്ടിയാണെന്നും ആര്‍.ബാലകൃഷ്ണപ്പിള്ള. വി.എസ് എന്നെ വേട്ടയാടിയതിന്റെ ഭാഗമാണീ വിധി. പക തീര്‍ക്കാന്‍ അദ്ദേഹം പല മാര്‍ഗങ്ങളും സ്വീകരിക്കും. ഇതിനെ രാഷ്ട്രീയപരമായി നേരിടുമെന്നും അദ്ദേഹം പറഞ്ഞു.

വിധി വന്നതില്‍ വേദനയുണ്ട്. ഇത് പ്രതീക്ഷിച്ചിരുന്നില്ല. കോടതിയില്‍ കീഴടങ്ങും. അത് എപ്പോഴാണെന്ന് തീരുമാനിച്ചിട്ടില്ല. പൊതുരംഗത്തിറങ്ങുന്നവര്‍ ശ്രദ്ധിക്കണമെന്ന മുന്നറിയിപ്പാണിത്. നാട് നന്നാക്കാനിറങ്ങുന്നവര്‍ ഇത്തരം കേസുകളെക്കുറിച്ച് സൂക്ഷിക്കണം. എനിക്കുള്ള അനുഭവം ആര്‍ക്കും ഉണ്ടാവാതെ സൂക്ഷിക്കണം. 14 വയസ്സ് മുതല്‍ രാഷ്ട്രീയപ്രവര്‍ത്തനം തുടങ്ങിയതാണ് ഞാന്‍. ഇപ്പോള്‍ 76 വയസ്സായി. ഒരു പക്ഷെ എന്റെ അന്ത്യവും ജയിലില്‍ വെച്ചായിരിക്കാം.

സ്വന്തം പാര്‍ട്ടിയിലുള്ളവരെക്കൂടി ജയിലില്‍ കയറ്റിയിട്ടേ വി.എസ് ഇറങ്ങൂ. പിണറായിക്കെതിരെയുള്ള കേസിന് പിന്നിലും വി.എസ് ആണല്ലോയെന്നും അദ്ദേഹം ചോദിച്ചു.

11 Responses to “വി.എസ് വേട്ടയാടി; ജയിലില്‍ വെച്ച് അന്ത്യം സംഭവിച്ചേക്കാം”

 1. Shinu Avolam

  Ith oru soochanayaanu..azhimathikkarkkethiraya sakhav WE. YES inte porattangal verutheyakilla ennathinte soochana. Bala krishna pillaykk kaiyaamam” sammanicha sakhav. WE .YES inu chukappan abhivadyangal……

 2. kalabhairavan

  …ലക്ഷ്മണ, ഇപ്പോള്‍ ബാലകൃഷ്ണപ്പിള്ള….അങ്ങനെ പോട്ടെ ഓരോന്ന്..

 3. Lal Atholi

  സഖാവ് വി എസിന`നൂറുച്ചുകപ്പന്‍ അഭിവാദ്യങ്ങള്‍.

 4. Shinu Avolam

  വീ എസ് വേട്ടയാടുന്നു എന്നാണ് പീ.ശശിയും , ആര്‍ .ബാലകൃഷ്ണ പിള്ളയും ഒരു പോലെ നിലവിളിക്കുന്നത്…ക്രൂരനായ” ഈ വീ.എസ് എന്തിനാണാവോ ഈ പാവങ്ങളെയൊക്കെ ഇങ്ങനെ വേട്ടയാടുന്നത്??

 5. neruda

  76 വയസു ആയി എന്നത് പരിഗനിക്കണ്ട… പ്രയതിനേക്കാള്‍ പ്രവര്‍ത്തിയെ പരിഗണിക്കാം…ഇത്തരം ചെട്ടകള്‍ പല സെന്റിമെന്റ്സും പറഞ്ചു വരും …തടവിനു പകരം വധശിക്ഷ വിധിക്കണം…കള്ളന്മാര്‍ക് ഒരു പാഠമാകട്ടെ

 6. reji

  രേഖയില്ലാതെ അഴിമതി നടത്തിയാലും കുറ്റക്കാര്‍ പിടിക്കപ്പെടുമെന്ന തന്റെ വിശ്വാസം തെളിയിക്കുകയാണ് അച്ച്യുതാനന്ദന്‍ ചെയ്തിരിക്കുന്നത്. പോരാട്ടത്തിന്റെ പുതിയ അനുഭവ തലമാണത്. രേഖകളും തെളിവുകളും ഇല്ലെന്ന് പറഞ്ഞാണ് എല്ലാ കള്ളന്‍മാരും രക്ഷപ്പെട്ട് കളയാം എന്ന വിശ്വാസത്തിലും ആ വിശ്വാസം ഉണ്ടാക്കുന്ന അഹംഭാവത്തിലും കഴിയുന്നത്.
  രക്ഷപ്പെടാന്‍ കഴിയില്ലെന്നാണ് വി.എസ് അവരുടെയൊക്കെ നേരെ വിരല്‍ചൂണ്ടിപ്പറയുന്നത്. ജനങ്ങള്‍ക്കിതൊരു പുതിയ അനുഭവ പാഠമാണ്. പുതിയ ഈ പാഠം പഠിക്കാന്‍ തുടങ്ങിയ എല്ലാ കള്ളന്‍മാരുടെയും നെഞ്ച് കലങ്ങുന്നത് ഞങ്ങള്‍ അറിയുന്നു, ജനങ്ങള്‍ അറിയുന്നു.
  25 കൊല്ലമായി വി.എസ് തന്നെ വേട്ടയാടുന്നുവെന്ന് ബാലകൃഷ്ണപ്പിള്ള വിലപിക്കുന്നു, കല്ലുവാതുക്കല്‍ മദ്യദുരന്തകാലം മുതലേ വി.എസ് തന്നെ വേട്ടയാടുന്നുവെന്ന് പി.ശശി പറഞ്ഞ് കരയുന്നു. കഴിഞ്ഞ 15 വര്‍ഷമായി വി.എസ് തന്നെ വേട്ടയാടുന്നുവെന്ന് കുഞ്ഞാലിക്കുട്ടി പറയുന്നു. പിണറായിക്ക് പറയാനുള്ളതും കുറെ വര്‍ഷങ്ങളുടെ കണക്കായിരിക്കും.
  ‘ കേരളം ഈ വേട്ടക്കാരനെ സ്‌നേഹിക്കുന്നു’. എന്ന എസ്.എം.എസ് സന്ദേശം നാലുപാടും പരക്കുന്നുണ്ട്. ജനങ്ങളുടെ വിജയാഹ്ലാദമാണത്. പത്രസമ്മേളനത്തില്‍ വി.എസ് വേണ്ടെന്ന് വെച്ച ചിരി ജനങ്ങള്‍ ഏറ്റെടുത്തിരിക്കുന്നു- ‘ മത്താടിക്കൊള്‍ ക്കഭിമാനമേ നീ’ കാളിയന്റെ ശിരസ്സില്‍ തിമര്‍ത്താടിയ ശ്രീകൃഷ്ണനെക്കുറിച്ചുള്ള ഈ കാവ്യ രംഗം നമുക്കോര്‍ക്കാം.
  ജയിലറകള്‍ പണിതിട്ടിരിക്കുന്നത് ബിനായക് സെന്നിനെപ്പോലുള്ള നിരപരാധികള്‍ക്കല്ല, ബാലകൃഷ്ണപ്പിള്ളയെപ്പോലുള്ള ജനവിരുദ്ധര്‍ക്കാണ്. ഇരുമ്പഴികള്‍ക്കുള്ളിലേക്ക് ഊഴം കാത്തുനില്‍ക്കുന്ന ഇത്തരക്കാര്‍ക്കാണ്.
  കരാറുകാരെ സഹായിക്കാന്‍ കച്ചകെട്ടിയിറങ്ങിയവര്‍ക്കൊപ്പമല്ല, കരാറുകാര്‍ക്ക് വഴങ്ങാതെ, കീഴടങ്ങാതെ ജനാഭിലാഷം നടപ്പിലാക്കാന്‍ ഒരുങ്ങിപ്പുറപ്പെട്ട വി.എസിനെപ്പോലുള്ളവര്‍ക്കൊപ്പമാണ് ജനത. ജനകീയാഭിലാഷത്തിന്റെ മൂര്‍ത്ത രൂപമാണ് വി.എസ്.

 7. S. P. Navas

  സഖാവ് വി എസ്സ് . ഞങ്ങള്‍ ഉണ്ട് കൂട്ടിനു ദൈര്യമായി മുന്നോട്ടു പൊക്കോ

 8. rasheed peruvallur

  പിള്ളയെപ്പോലെ നാടിനു വേണ്ടി ജീവിതം സമര്‍പ്പിച്ചു തടിച്ചു കൊഴുത്ത ഒരുപാടു നേതാക്കന്‍ മാര്‍ നമുക്കുണ്ട് അവര്‍ക്കുവേണ്ടി ഓശാന പാടുന്ന കഴുതകളായ അണികളും, ഇത്തരം നേതാക്കന്മാരെ എത്രയും പെട്ടെന്ന് അഴികല്‍ക്കുള്ളിലക്കുന്നോ അത്രയും നാടിന്നു നല്ലത്. പിന്നെ മദനിയെ കര്‍ണാടക കവിക്കൂട്ടം വേട്ടയാടുമ്പോള്‍ പിള്ളയും നിയമം നിയമത്തിന്റെ വഴിക്ക് പോകാന്‍ പറഞ്ഞിരുന്നല്ലോ എപ്പോള്‍ എങ്ങനെയുണ്ട് പിള്ള ചേട്ടാ …………….

 9. ahammedkutty

  സാദാ കള്ളന്മാര്‍ രക്ഷപ്പെട്ടാലും രാഷ്ട്രീയ കള്ളന്മാര്‍ ശിക്ഷിക്കപ്പെടട്ടെ .നാടിനെ കുട്ടിചോറക്കുന്ന എല്ലാവരും [ഏതു പര്ട്ടിക്കാരായാലും]ശിക്ഷിക്കപ്പെടുന്നത് നമ്മുടെ നാടിന്നു നല്ലത് തന്നെ .vs ന്നു അഭിവാദ്യങ്ങള്‍ ……….

 10. Sujesh

  ************************************
  കപ്പല്‍ നിറയെ കള്ളന്മാരല്ലേ…
  സത്യത്തിന്റെയും നീതിയുടെയും ചില നാമ്പുകളെങ്ങിലും ഇന്നും നില നില്‍ക്കുന്നു എന്നതില്‍ നമുക്ക് പ്രേത്യാശിക്കാം

  പോരാട്ടങ്ങള്‍ തുടരട്ടെ
  അഭിവാദനങ്ങള്‍

 11. RAJAN Mulavukadu.

  ATHRA KALAM JEEVIKKAMUNNUM, JEEVIKKUMENNUM AARKKUM PARAYAN KAZHIYILLA pille,
  ANGINE AHANKARICHAL DAYVAM POLUM PORUKKILLA pille…….

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.