ആലപ്പുഴ: കേന്ദ്ര സഹമന്ത്രിമാര്‍ക്ക് ദല്‍ഹിയില്‍ പണിയൊന്നുമില്ലെന്ന തന്റെ പരാമര്‍ശം കെ വി തോമസിന് വിഷമിപ്പിച്ചുവെങ്കില്‍ ഖേദിക്കുന്നുവെന്ന് മുഖ്യമന്ത്രി വി എസ് അച്യുതാന്ദന്‍. ജോലിയൊന്നും ഇല്ലെന്ന് കേന്ദ്ര സഹമന്ത്രിമാര്‍ പ്രധാനമന്ത്രിയോട് പരാതിപ്പെട്ട സാഹചര്യത്തിലാണ് താന്‍ ഇങ്ങിനെ പറഞ്ഞത്.

അര്‍ഹതപ്പെട്ടത് തരാതെ കേന്ദ്രമന്ത്രിമാര്‍ കേരളത്തെ വിമര്‍ശിച്ചാല്‍ മുഖ്യമന്ത്രി എന്ന നിലക്ക് മറുപടി പറയാന്‍ തനിക്ക് ബാധ്യതയുണ്ട്. താന്‍ പങ്കെടുത്ത പരിപാടിയില്‍ കെ വി തോമസ് പങ്കെടുത്തിരുന്നെങ്കില്‍ ഇക്കാര്യം നേരിട്ട് പറയുമായിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.