എഡിറ്റര്‍
എഡിറ്റര്‍
വനിതാ കമ്മീഷന്‍ അധ്യക്ഷക്ക് നേരെയുള്ള വധഭീഷണി അംഗീകരിക്കാന്‍ കഴിയില്ല;പ്രത്യേക അന്വേഷണ സംഘത്തെ വച്ച് അന്വേഷിക്കണമെന്ന് വി.എസ്
എഡിറ്റര്‍
Thursday 14th September 2017 2:19pm

തിരുവനന്തപുരം: വനിതാ കമ്മീഷന്‍ അധ്യക്ഷ എം.സി ജോസഫൈന് നേരെയുള്ള വധഭീഷണി ഒരു തരത്തിലും അംഗീകരിക്കാന്‍ കഴിയില്ലെന്ന് ഭരണപരിഷ്‌ക്കാര കമ്മീഷന്‍ ചെയര്‍മാനും മുതിര്‍ന്ന സി.പി.ഐ.എം നേതാവുമായ വി.എസ് അച്ചുതാന്ദന്‍ പറഞ്ഞു. ഭീഷണിയെക്കുറിച്ച് പ്രത്യേക അന്വേഷണ സംഘത്തെ വച്ച് അന്വേഷിക്കണമെന്നും  അദ്ദേഹം പറഞ്ഞു.

സ്ത്രീകള്‍ക്കു നേരെ നടക്കുന്ന അതിക്രമങ്ങള്‍ സംബന്ധിച്ച് കേസെടുത്ത് അന്വേഷണം നടത്തുക എന്ന ഉത്തരവാദിത്തം നിര്‍വഹിക്കാന്‍ വനിതാ കമ്മിഷന് കഴിയാതെ വരുന്നത് ഒരുതരത്തിലും വച്ചു പൊറുപ്പിക്കാനാവില്ല.അദ്ദേഹം പറഞ്ഞു.


Also Read നടക്കുന്നത് സൂപ്പര്‍ പി.ആര്‍.ഒ വര്‍ക്ക്; നടിയെ ആക്രമിച്ച കേസ് ബലാത്സംഗശ്രമ കേസ് മാത്രമായി ഒതുക്കാന്‍ ശ്രമമെന്ന് പി.ടി തോമസ് എം.എല്‍.എ


ഇന്ന് രാവിലെയാണ് ജോസഫൈന് വധഭീഷണി കത്ത് ലഭിക്കുന്നത്. തപാലില്‍ മനുഷ്യവിസര്‍ജ്ജം ലഭിച്ചെന്നും സംഭവവുമായി ബന്ധപ്പെട്ട് പൊലീസില്‍ പരാതി നല്‍കിയതായും എം.സി ജോസഫൈന്‍ പറഞ്ഞു. കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ശക്തമായ നിലപാടെടുത്ത വ്യക്തിയായിരുന്നു ജോസഫൈന്‍.

ജോസഫൈന്റെയും വനിതാ കമ്മീഷന്റേയും നിലപാടുകളെ വിമര്‍ശിച്ച് പി.സി. ജോര്‍ജ്ജ് എം.എല്‍.എ ഉള്‍പ്പെടെയുള്ളവര്‍ രംഗത്തെത്തിയിരുന്നു.സംസ്ഥാന വനിതാ കമ്മീഷനെ വിരട്ടി കീഴടക്കാന്‍ ആരും നോക്കേണ്ടെന്നും ശക്തമായ നിലപാടുകളുമായി വനിതാ കമ്മീഷന്‍ മുന്നോട്ടുനീങ്ങുമെന്നും ജോസഫൈന്‍ പ്രതികരിച്ചിരുന്നു.

Advertisement