എഡിറ്റര്‍
എഡിറ്റര്‍
ചന്ദ്രശേഖരന്‍ ധീരനായ കമ്മ്യൂണിസ്റ്റ്: വി.എസ്
എഡിറ്റര്‍
Saturday 5th May 2012 10:55am

vs-achuthanandanതിരുവനന്തപുരം: സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ കുലംകുത്തിയെന്ന് വിശേഷിപ്പിച്ച ടി.പി ചന്ദ്രശേഖരനെ വി.എസ് വിശേഷിപ്പിച്ചത് ധീരനായ കമ്മ്യൂണിസ്റ്റെന്ന്. ചന്ദ്രശേഖരന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് എഴുതി തയ്യാറാക്കിയ അനുശോചനത്തിനാണ് വി.എസ് അദ്ദേഹത്തെ ഇങ്ങനെ വിശേഷിപ്പിച്ചത്.

ധീരനായ കമ്മ്യൂണിസ്റ്റുകാരനായിരുന്നു ടി.പി ചന്ദ്രശേഖരന്‍. വളരെ നിഷ്ഠൂരവും, പൈശാചികവുമായ ഈ കൊലപാകത്തെ ശക്തമായി അപലപിക്കുന്നു. പ്രതികളെ എത്രയും പെട്ടെന്ന് കണ്ടെത്തണം. കൊലപാതകത്തില്‍ സി.പി.ഐ.എമ്മിന് പങ്കില്ലെന്ന് പാര്‍ട്ടിയുടെ കോഴിക്കോട് ജില്ലാ സെക്രട്ടറി വ്യക്തമാക്കിയതാണെന്നും വി.എസ് പറഞ്ഞു.

അതേസമയം, കഴിഞ്ഞ കുറച്ചുകാലമായി തന്റെ ജീവന് ഭീഷണിയുണ്ടെന്ന് ചന്ദ്രശേഖരന്‍ മുഖ്യമന്ത്രിയോടും ആഭ്യന്തരമന്ത്രിയോടും പറഞ്ഞിരുന്നതായും വി.എസ് വ്യക്തമാക്കി. കമ്മ്യൂണിസ്റ്റുകളെ കായികമായി ഇല്ലാതാക്കാമെന്ന് ബുദ്ധിയുള്ളവര്‍ കരുതുന്നില്ലെന്നും വി.എസ് പറഞ്ഞു.

Malayalam news

Kerala News in English

Advertisement