Categories

Headlines

വിലക്ക് ലംഘിച്ച് വി.എസ് ബര്‍ലിന്റെ വീട്ടില്‍

കണ്ണൂര്‍: പാര്‍ട്ടി വിലക്ക് ലംഘിച്ച് വി.എസ് ബര്‍ലിന്‍ കുഞ്ഞനന്തന്‍ നായരുടെ വീട്ടിലെത്തി. വിവിധ പരിപാടികള്‍ക്കായി വെള്ളിയാഴ്ച കണ്ണൂരിലെത്തിയ വി.എസ് കുഞ്ഞനന്തന്‍ നായരെ വീട്ടില്‍ചെന്ന് കാണുകയായിരുന്നു.

ബര്‍ലിന്‍ കുഞ്ഞനന്തന്‍ നായരുടെ വീട് സന്ദര്‍ശിക്കുന്നതിനെ പാര്‍ട്ടി വിലക്കിയെന്ന റിപ്പോര്‍ട്ട് വി.എസ് സ്ഥിരീകരിച്ചു. കുഞ്ഞനന്തന്‍ നായരുടെ വീട്ടില്‍ നിന്നും ഭക്ഷണം കഴിക്കില്ല. പാര്‍ട്ടി വിലക്കിയിട്ടുള്ളതിനാലാണ് ഭക്ഷണം കഴിക്കാത്തതെന്നും, ഭക്ഷണം പിന്നൊരിക്കലാവാമെന്നും വി.എസ് പറഞ്ഞു.

കഴിഞ്ഞദിസവം കണ്ണൂരിലെത്തിയ വി.എസ് നാറാത്തുള്ള ബര്‍ലിന്റെ ശ്രീദേവിപുരം വീട്ടിലെത്തി അദ്ദേഹത്തെ കാണുമെന്ന് അറിയിച്ചിരുന്നു. ഇതറിഞ്ഞ് ബര്‍ലിന്‍ അദ്ദേഹത്തെ ഉച്ചഭക്ഷണത്തിന് ക്ഷണിക്കുകയും ചെയ്തു. എന്നാല്‍ വി.എസ്സിന്റെ പരിപാടി തയ്യാറാക്കിയ കണ്ണൂര്‍ ജില്ലാ കമ്മിറ്റി ഉച്ചഭക്ഷണത്തിന്റെ കാര്യത്തില്‍ വിയോജിപ്പ് പ്രകടിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് കണ്ണൂര്‍ ജില്ലാകമ്മിറ്റി സംസ്ഥാന നേതൃത്വത്തെ കാര്യം അറിയിച്ചു. സംസ്ഥാന നേതൃത്വം ബര്‍ലിനിന്റെ വീട്ടില്‍ നിന്നും ഉച്ചഭക്ഷണം കഴിക്കുന്നത് വിലക്കുകയായിരുന്നു.

സി.പി.ഐ.എമ്മിന്റെ ഒന്നാം പാര്‍ട്ടി കോണ്‍ഗ്രസ്സില്‍ പങ്കെടുത്തവരില്‍ ജീവിച്ചിരിക്കുന്ന ഏക കമ്യൂണിസ്റ്റായ ബര്‍ലിനെ പ്രത്യയശാസ്ത്രവിവാദത്തിന്റെ പേരില്‍ സി.പി.ഐ.എമ്മില്‍ നിന്ന് പുറത്താക്കിയിരുന്നു. ഏതാനും മാസങ്ങള്‍ക്ക് മുമ്പ് കണ്ണൂരിലെത്തിയ വി.എസ്, കുഞ്ഞനന്തന്‍ നായരെ കാണാന്‍ പോയിരുന്നു. കണ്ണൂരിലെ കൊയിലി ആസ്പത്രിയില്‍ കിടക്കുമ്പോഴായിരുന്നു ആ സന്ദര്‍ശനം. സി.പി.ഐ.എം കണ്ണൂര്‍ ജില്ലാസെക്രട്ടറി പി.ജയരാജനും അന്ന് വി.എസിന്റെ കൂടെയുണ്ടായിരുന്നു. പ്രത്യയശാസ്ത്രപ്രശ്‌നത്തിന്റെ പേരില്‍ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയ ബര്‍ലിനെ കാണാന്‍ പോയത് സി.പി.എമ്മിനകത്ത് ഏറെ വിമര്‍ശനം ഉയര്‍ത്തിയിരുന്നു.

One Response to “വിലക്ക് ലംഘിച്ച് വി.എസ് ബര്‍ലിന്റെ വീട്ടില്‍”

  1. RAJAN Mulavukadu.

    വി എസ് ന്റെ അടുത്താണോ പിണറായിയുടെ വിരട്ടല്‍??????

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.