എഡിറ്റര്‍
എഡിറ്റര്‍
സി.പി.ഐ.എം വിടുന്നവര്‍ക്ക് സിന്ധുജോയിയുടെ ഗതിവരും, വി.എസിന്റെ മുന്നറിയിപ്പ്
എഡിറ്റര്‍
Sunday 11th March 2012 12:26pm

vs-achuthanandanതിരുവനന്തപുരം: സിന്ധു ജോയിയെ യു.ഡി.എഫ് വിലക്കെടുക്കുകയായിരുന്നെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍. അതുപോലെയാണ് ശെല്‍വരാജിനെ ഇപ്പോള്‍ വിലക്കെടുത്തിരിക്കുന്നതെന്നും വി.എസ് പറഞ്ഞു.

‘പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് സമയത്ത് യു.ഡി.എഫിലേക്ക് പോയ സിന്ധുജോയിയെ തിരഞ്ഞെടുപ്പ് പ്രചരണ സമയത്ത് യു.ഡി.എഫ് ഫലപ്രദമായി ഉപയോഗിച്ചിരുന്നു. ഓരോ മണ്ഡലങ്ങളിലും സിന്ധുജോയിയെ കൊണ്ടുപോയി സംസാരിപ്പിച്ചു. അവളിപ്പോള്‍ എവിടെയെന്നു പോലും അറിയില്ല. നിങ്ങള്‍ അന്വേഷണാത്മക പത്രപ്രവര്‍ത്തകര്‍ പോയി ഒന്ന് അന്വേഷിച്ചു നോക്കൂ സിന്ധു ജോയ് എവിടെയുണ്ടെന്ന്. അഭിസാരികളെ കുറേപ്രാവശ്യം ഉപയോഗിച്ചശേഷം കളയില്ലേ…’ വി.എസ് പറഞ്ഞു.

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ഏജന്റാണ് ചീഫ് വിപ്പ് പി.സി ജോര്‍ജ്ജെന്നും വി.എസ് ആരോപിച്ചു. സ്വന്തം പാര്‍ട്ടിയെ കൂടെ നിന്ന് കുത്തുന്നയാളാണ് പി.സി ജോര്‍ജ്ജെന്നും വി.എസ് പറഞ്ഞു.

അതിനിടെ, ശെല്‍വരാജിന് പണം നല്‍കിയതായി തെളിവുണ്ടെങ്കില്‍ അത് ഹാജരാക്കണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ആവശ്യപ്പെട്ടു. ശെല്‍വരാജ്  രാജിവെച്ചിട്ട് 48 മണിക്കൂറായി. ശെല്‍വരാജ് ഉന്നയിച്ച ഏതെങ്കിലുമൊരു ആക്ഷേപത്തിന് മറുപടി പറയാന്‍ സി.പി.ഐ.എമ്മിന് കഴിഞ്ഞിട്ടില്ല.  ശെല്‍വരാജ് താന്‍ പണം നല്‍കിയതായി തെളിവുണ്ടെങ്കില്‍ അത് ഹാജരാക്കാന്‍ വി.എസിനെയും പിണറായിയെയും വെല്ലുവിളിക്കുനെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

ശെല്‍വരാജ് രാജിവെച്ച ദിവസം പുലര്‍ച്ചെ അഞ്ച് മണിക്ക് ചീഫ് വിപ്പ് പി.സി ജോര്‍ജ് കോണ്‍ട്രാക്ടര്‍മാര്‍ക്കൊപ്പം ശെല്‍വരാജിനെ തിരുവന്തപുരത്തേക്ക് കൊണ്ടുവന്ന് മുഖ്യമന്ത്രിയുടെ വീട്ടില്‍വെച്ച് പണം നല്‍കിയെന്ന് വി.എസ് അച്യുതാനന്ദന്‍ ആരോപിച്ചിരുന്നു.
. പിണറായി വിജയനും സമാനമായ ആരോപണങ്ങളുമായി രംഗത്തെത്തിയിരുന്നു. ഈ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു ഉമ്മന്‍ചാണ്ടി.

Malayalam news

Kerala news in English

Advertisement