എഡിറ്റര്‍
എഡിറ്റര്‍
ഭൂമിദാനം ചെയ്തത് യു.ഡി.എഫ് സര്‍ക്കാര്‍: വി.എസ്
എഡിറ്റര്‍
Saturday 23rd June 2012 3:04pm


തിരുവനന്തപുരം: തന്റെ ബന്ധു ടി.കെ സോമന് ഭൂമി നല്‍കിയതുമായി ബന്ധപ്പെട്ടവിഷയത്തില്‍ ന്യായമായ ഇടപെടല്‍ മാത്രമാണ് താന്‍ നടത്തിയതെന്ന് പ്രതിപക്ഷനേതാവ് വി.എസ് അച്യുതാനന്ദന്‍. 1977ലെ യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്താണ് സോമന് ഭൂമി അനുവദിച്ചതെന്നും തനിക്കെതിരായ ആരോപണങ്ങള്‍ തെറ്റാണെന്നും വി.എസ് മൊഴി നല്‍കി.

സാമന് ഭൂമി അനുവദിച്ചത് കെ കരുണാകരന്‍ മുഖ്യമന്ത്രിയായിരുന്നപ്പോഴാണ് . 1977ല്‍ അനുവദിച്ച ഭൂമി തര്‍ക്കങ്ങള്‍ തീര്‍ത്ത് കൈവശം ലഭിച്ചത് 33 വര്‍ഷങ്ങള്‍ക്ക് ശേഷമാണ്. വില്‍പനാവകാശത്തിനായി വീണ്ടും 25 ലക്ഷം കാത്തിരിക്കണമെന്ന സ്ഥിതിവന്നപ്പോള്‍ മാത്രമാണ് ഇടപെട്ടത് . യു.ഡി.എഫ് നേതാക്കള്‍ക്കെതിരെ നടത്തിയ കേസുകളുടെ പേരിലുള്ള രാഷട്രീയ പകപോക്കലാണ് ഇപ്പോഴത്തെ കേസെന്നും വി.എസ് തിരുവനന്തപുരത്ത് പറഞ്ഞു.

ഭൂമിദാനക്കേസില്‍ വിജിലന്‍സ് ഡി.വൈ.എസ്.പി കുഞ്ഞന്റെ നേതൃത്വത്തിലുള്ള സംഘം വി.എസിനെ ഇന്ന് രാവിലെ ചോദ്യം ചെയ്തിരുന്നു.

Advertisement