എഡിറ്റര്‍
എഡിറ്റര്‍
കൂടംകുളം സന്ദര്‍ശനം പാര്‍ട്ടി വിലക്കിയിട്ടില്ല: വി.എസ്
എഡിറ്റര്‍
Sunday 15th April 2012 12:19pm

vs-achuthanandanതിരുവനന്തപുരം: കൂടംകുളത്തെ ആണവ വിരുദ്ധ സമരകേന്ദ്രം സന്ദര്‍ശിക്കുന്നത് പാര്‍ട്ടി വിലക്കിയിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്‍ പറഞ്ഞു. എന്നാല്‍ കൂടംകുളത്തേക്ക് എന്ന് പോകുമെന്ന കാര്യം നിശ്ചയിച്ചിട്ടില്ലെന്നും അദ്ദേഹം മാദ്ധ്യമ പ്രവര്‍ത്തകരോട് സംസാരിക്കവെ പറഞ്ഞു.

തമ്മിലടിയും മന്ത്രിസ്ഥാനത്തിന് വേണ്ടിയുള്ള ഗുസ്തിയുമാണ് യു.ഡി.എഫില്‍ നടക്കുന്നത്. ഇപ്പോഴത്തെ സ്ഥിതിയില്‍ യു.ഡി.എഫ് സര്‍ക്കാര്‍ എത്ര നാള്‍ തുടരുമെന്ന കാര്യം സംശയമാണ്. യു.ഡി.എഫിലെ പ്രധാന കക്ഷികള്‍ പരസ്പരം ഏറ്റുമുട്ടുന്ന കാഴ്ചയാണ് ജനങ്ങള്‍ കണ്ടുകൊണ്ടിരിക്കുന്നത്. ഭരണക്കാരുടെ തമ്മിലടി കൂടുതല്‍ കാലം ജനങ്ങള്‍ കണ്ടു കൊണ്ടിരിക്കുമെന്ന് കരുതാനാവില്ലെന്നും വി.എസ് പറഞ്ഞു.

മതേതര ഇന്ത്യ, മതേതര കേരളം എന്നുള്ള സങ്കല്പങ്ങളുണ്ടായിരുന്നു. മുസ്‌ലീം ലീഗ് അഞ്ചാമത് മന്ത്രിയെ കൂടി നല്‍കിയതിലൂടെ ആ സങ്കല്പം യു.ഡി.എഫ് ഇല്ലാതാക്കിയെന്നും വി.എസ് ആരോപിച്ചു.

കൂടംകുളം സമരത്തില്‍ പങ്കെടുക്കുന്നതില്‍ നിന്നും വി.എസിനെ പാര്‍ട്ടി വിലക്കിയതായി വാര്‍ത്തകളുണ്ടായിരുന്നു. വിലക്കിന്റെ അടിസ്ഥാനത്തില്‍ പാര്‍ട്ടി സമ്മേളനത്തിനുശേഷം കൂടംകുളത്തേക്ക് പോകാനുള്ള തീരുമാനം വി.എസ് പിന്‍വലിക്കുകയും ചെയ്തിരുന്നു.

Advertisement