എഡിറ്റര്‍
എഡിറ്റര്‍
ജയരാജന്റെ അറസ്റ്റ് പക്ഷപാതപരം: വി.എസ്
എഡിറ്റര്‍
Wednesday 1st August 2012 12:30pm

തിരുവനന്തപുരം: ഷുക്കൂര്‍ വധക്കേസില്‍ സി.പി.ഐ.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജനെ അറസ്റ്റ് ചെയ്ത നടപടി നീതീകരിക്കാനാകില്ലെന്ന് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍. ജയരാജന്റെ അറസ്റ്റിനുശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

Ads By Google

നാല്‍പാടി വാസു വധക്കേസിലും സേവ്യറി ഹോട്ടലിലെ നാണു കൊല്ലപ്പെട്ട കേസിലും ഇ.പി. ജയരാജന്‍ വധശ്രമക്കേസിലും പ്രതിയായ കെ. സുധാകരനെതിരായി വ്യക്തമായ വെളിപ്പെടുത്തലുണ്ടായിട്ടുപോലും ഒരു കേസും എടുക്കുവാന്‍ തയാറായിട്ടില്ല. മലപ്പുറം ഇരട്ടക്കൊലപാതകകേസിലെ പ്രതിയായ പി.കെ. ബഷീര്‍ എം.എംല്‍എയെയും അറസ്റ്റ് ചെയ്തിട്ടില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ഈ സാഹചര്യത്തില്‍ ജയരാജന്റെ അറസ്റ്റ് പക്ഷപാതപരമായ സമീപനമാണ്.  ഇതിനെതിരേ ശക്തമായി പ്രതിഷേധിക്കേണ്ടത് ആവശ്യമാണ്. പ്രതിഷേധം ഉയര്‍ന്നുവരുമെന്നാണ് താന്‍ പ്രതീക്ഷിക്കുന്നതെന്നും വി.എസ് പറഞ്ഞു.

ജയരാജന്റെ അറസ്റ്റ് രാഷ്ട്രീയ പ്രേരിതമാണെന്ന് സി.പി.ഐ.എം കേന്ദ്രനേതൃത്വം പ്രതികരിച്ചു. അറസ്റ്റ് സംബന്ധിച്ച് തന്റെ പ്രതികരണം പിന്നീടറിയിക്കുമെന്ന് സി.പി.ഐ.എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് അറിയിച്ചു.

Advertisement